India

ഡൽഹിയിൽ വൻ ഭൂകമ്പത്തിന് സാധ്യത; മുന്നറിയിപ്പ്

വരുംദിവസങ്ങളിൽ ഡൽഹി-എൻ സി ആർ  മേഖലയിൽ വൻ ഭൂകമ്പമുണ്ടാകുമെന്നാണ് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കോവിഡിന് പിന്നാലെ രാജ്യതലസ്ഥാനത്ത് ദുരിതം വിതയ്ക്കാൻ വൻ ഭൂകമ്പവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. ഡൽഹി-എൻ സി ആർ മേഖലയിൽ അടുത്തുതന്നെ വൻ ഭൂകമ്പത്തിനു സാധ്യതയെന്ന് ധാൻബാദ് ഐഐടിയിലെ വിദഗ്ധരാണ് മുന്നറിയിപ്പ് നൽകിയത്.

വരുംദിവസങ്ങളിൽ ഡൽഹി-എൻ സി ആർ  മേഖലയിൽ വൻ ഭൂകമ്പമുണ്ടാകുമെന്നാണ് ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്സ്, സീസ്‌മോളജി വകുപ്പുകൾ പറയുന്നത്. രണ്ടു മാസത്തിനിടയിൽ ഡൽഹി-എൻ സി ആർ  മേഖലയിൽ 11 തവണയാണ് ഭൂചലനമുണ്ടായത്.

ഭൂകമ്പ പ്രതിരോധ നടപടികൾ സ്വീകരിക്കാനും, ജനങ്ങളെ ബോധവത്കരിക്കാനും കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് വിദ​ഗ്ധർ ആവശ്യപ്പെട്ടു.
ജനങ്ങളെ ബോധവത്കരിക്കാനുമുള്ള സമയം അതിക്രമിച്ചു. സമീപകാലത്ത് തുടർച്ചയായുണ്ടായ ചെറുഭൂചലനങ്ങൾ വലുതിന്റെ സൂചനയാണ് നൽകുന്നതെന്നും ഐഐടി സീസ്‌മോളജി വകുപ്പ് മേധാവിയും അപ്ലൈഡ് ജിയോ ഫിസിക്സ് പ്രൊഫസറുമായ പി കെ ഖാൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമാധാനപരമായി ഒത്തുകൂടുന്നവരെ അനധികൃതമായി തടഞ്ഞുവെക്കരുത്; മെട്രോയും ട്രെയിനുകളും സാധാരണ നിലയിൽ പ്രവർത്തിക്കണം; സുപ്രീം കോടതി

​Jantar Mantar Protest: ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കള്‍ കസ്റ്റഡിയിൽ

അഞ്ച് ഡോര്‍ എസ് യുവി; വരുന്നു ഥാര്‍ റോക്‌സിന്റെ ഫെയ്‌സ് ലിഫ്റ്റ്

'സിജെപി പ്രതിഷേധങ്ങൾക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികൾ; ആളുകൾ അവരെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു'

KSRTC: സ്വിഫ്റ്റിൽ വൻ അവസരം...1040 ഒഴിവുകൾ, ഡ്രൈവർ, കണ്ടക്ടർ തസ്തിക; അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ