India

നിക്കോബാര്‍ ദ്വീപുകളില്‍ 24 മണിക്കൂറിനിടെ വീണ്ടും ഭൂചലനം

24 മണിക്കൂറിനിടെ, തുടര്‍ച്ചയായി രണ്ടാം തവണയും നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ, തുടര്‍ച്ചയായി രണ്ടാം തവണയും നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രി 9.50ഓടേയാണ് ഭൂചലനം സംഭവിച്ചത്. സംഭവത്തില്‍ ആളപായമോ, നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ഏകദേശം ഈ സമയത്തോടനുബന്ധിച്ച് ഉത്തരാഖണ്ഡിലും കുലുക്കം അനുഭവപ്പെട്ടു. 

ശനിയാഴ്ച പുലര്‍ച്ചെ  4.44ന് സമാനമായ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഭൂകമ്പമാപിനിയില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ, നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. പത്തുകിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

പല്ലുകൾ തിളങ്ങാൻ ഓവർ ആയി ബ്രഷ് ചെയ്യരുത്, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

Delhi Protest: യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു