പ്രതീകാത്മക ചിത്രം 
India

പൊലീസ് കാന്റീനില്‍ വെച്ച് കൂട്ടബലാല്‍സംഗം  ; യുവതി മരിച്ചു

അതീവഗുരുതരാവസ്ഥയില്‍ ബെര്‍ഹാംപൂര്‍ എംകെസിജി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍ : ഒഡീഷയിലെ മല്‍കന്‍ഗിരിയില്‍ പൊലീസ് കാന്റീനില്‍ വെച്ച് കൂട്ടബലാല്‍സംഗത്തിനിരയായ യുവതി മരിച്ചു. മെയ് ഏഴിനായിരുന്നു ആദിവാസി യുവതിക്ക് നേര്‍ക്ക് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് അതീവഗുരുതരാവസ്ഥയില്‍ ബെര്‍ഹാംപൂര്‍ എംകെസിജി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു.

മല്‍കന്‍ഗിരി ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പൊലീസ് കാന്റീന്‍ ജോലിക്കാരിയായിരുന്നു യുവതി. മെയ് ഏഴിന് യുവതിക്ക് അസുഖമാണെന്ന് അറിയിച്ച് ക്യാന്റീന്റെ ചുമതലയുള്ള പൊലീസുകാരന്‍ യുവതിയുടെ ഭര്‍ത്താവിനെ വിവരം അറിയിക്കുകയായിരുന്നു. അതീവഗുരുതരാവസ്ഥയില്‍ അബോധാവസ്ഥയിലായിരുന്നു യുവതി.

യുവതിയുടെ ശരീരത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവ് യുവതി, കൂട്ടബലാല്‍സംഗത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്ന് മെയ് 9 ന് പൊലീസില്‍ പരാതി നല്‍കി. ആദ്യം ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് കോരാപുട്ട് എസ്എല്‍എന്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റിയെങ്കിലും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് എംകെസിജി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചു. പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. ആദിവാസി യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒഡീഷ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മല്‍കാന്‍ഗിരി പൊലീസ് സൂപ്രണ്ടിന് കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

വീട്ടിൽ പ്രമേഹം പരിശോധിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

ഗ്യാനേഷ് കുമാറിന്റെ പ്രതീകാത്മക ശവമഞ്ചവുമായി കോൺഗ്രസ് പ്രതിഷേധം; ചിതാഭസ്മം മൂത്രപ്പുരയിൽ നിമജ്ജനം ചെയ്തു

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ