പ്രതീകാത്മക ചിത്രം 
India

ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചു; ഭർത്താവ് ആത്മഹത്യ ചെയ്തു

ബുധനാഴ്ച വൈകുന്നേരമാണ് ഇയാളുടെ ഭാര്യയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; ഭാര്യയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഭർത്താവ് ആത്മഹത്യ ചെയ്തു. 54കാരനായ ​ഗുരു​ഗൺ സ്വദേശി സത്ബീര്‍ സിങ്ങാണ് ആത്മഹത്യ ചെയ്തത്. ബുധനാഴ്ച വൈകുന്നേരമാണ് ഇയാളുടെ ഭാര്യയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. തുടർന്ന് അടുത്ത ദിവസം ഇയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ ദിവസമാണ്  സത്ബീർ സിങ്ങിന്റെ ഭാര്യയെ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ മകന്‍ സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റാണ്.  അതേസമയം, ആത്മഹത്യചെയ്യുന്നതിനുള്ള കാരണം വ്യക്തമായിട്ടില്ല. ആത്മഹത്യാകുറിപ്പും കണ്ടെടുക്കാനായിട്ടില്ല.മരണത്തെ സംബന്ധിച്ച് കുടുംബം ഇതുവരെ സംശയങ്ങള്‍ ഉന്നയിക്കുകയോ പരാതി നല്‍കുകയോ ചെയ്തില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

ചായയിൽ പാൽ എപ്പോൾ ചേർക്കണം? രുചി കൂടാൻ ഇങ്ങനെ ചെയ്യാം

'വാഴ 2' സംവിധായകൻ നായകനാകുന്നു, ഒപ്പം നന്ദ​ഗോപനും; 'ഗുലാബ്' തുടങ്ങി

പല്ലുകൾ തിളങ്ങാൻ ഓവർ ആയി ബ്രഷ് ചെയ്യരുത്, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

Delhi Protest: യൂത്ത് കോണ്‍ഗ്രസ്, എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ