India

മുന്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ ചരണ്‍ സേത്തി അന്തരിച്ചു

എ ബി വാജ്‌പേയ് മന്ത്രിസഭയില്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍ : മുന്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ ചരണ്‍ സേത്തി അന്തരിച്ചു. 79 വയസ്സായിരുന്നു. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രിയാണ് സേത്തിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഭദ്രക് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും എട്ടുതവണ ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. 2000-2004 കാലയളവില്‍ എ ബി വാജ്‌പേയ് മന്ത്രിസഭയില്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്.

ചെറുപ്പത്തിലേ സജീവരാഷ്ട്രീയത്തിലെത്തിയ അര്‍ജുന്‍ ചരണ്‍ സേത്തി രണ്ടുതവണ ഒഡീഷ നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സേത്തിയുടെ നിര്യാണത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അനുശോചിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ

Delhi Protest: അഭിജീത് ദീപ്‌കെ കസ്റ്റഡിയില്‍

സെവാഗിന്റെ മകനല്ലേ... ആര്യവീര്‍ 143 പന്തില്‍ അടിച്ചുകൂട്ടിയത് 173 റണ്‍സ്!

ഒരു ദിവസം എത്ര നേരം ഇയർഫോണുകൾ ഉപയോഗിക്കാം?