India

മോദി നിരന്തരം അപമാനിതനാകുന്നതിന്റെ 22 കാരണങ്ങള്‍ ഇവയാണ്

തുടര്‍ച്ചയായി അപമാനിതനാകാന്‍ താന്‍ എന്തുതെറ്റാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യത്തിന് 22 കാരണങ്ങളുമായി എഴുത്തുകാരനായ ദേവ്ദന്‍ ചൗധരി

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: തുടര്‍ച്ചയായി അപമാനിതനാകാന്‍ താന്‍ എന്തുതെറ്റാണ് ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യത്തിന് 22 കാരണങ്ങളുമായി എഴുത്തുകാരനായ ദേവ്ദന്‍ ചൗധരി. ദേവ്ദന്‍ ത്‌ന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് മോദിക്ക് മറുപടി നല്‍കിയത്. ഏതായാലും ചൈധരിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറാലായി കഴിഞ്ഞിട്ടുണ്ട്. 

ദേവ്ദന്‍ പറയുന്ന കാരണങ്ങള്‍

1.നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ത്തു
2.ദേശീയതയില്‍ ധ്രുവീകരണം ഉണ്ടാക്കി. മതപരമായ ധ്രുവീകരണം മാത്രമല്ല ഭാഷാപരമായും സാംസ്‌കാരികവുമായ ധ്രുവീകരണം ഉണ്ടാക്കി
3.ഹിന്ദുയിസത്തില്‍ സവര്‍ക്കറുടെ ഫാസിസ്റ്റ് ആശയങ്ങള്‍ കൂട്ടിക്കലര്‍ത്തി
4.രാജ്യദ്രോഹ നയങ്ങള്‍ പിന്തുടര്‍ന്നപ്പോഴും ദേശീയതയുടെ പേരില്‍ നിരത്തിയത് പൊള്ളയായ വാദങ്ങള്‍
5.ഭരണം ഹിന്ദു ശക്തികള്‍ക്ക് നല്‍കി
6.ജനങ്ങള്‍ക്ക് നല്‍കുന്നത് പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രം
7.തീവ്രവാദത്തെ ചെറുക്കാനെന്ന പേരില്‍ ആളുകളുടെ സ്വകാര്യതയിലും സ്വാതന്ത്രത്തിലും ഇടപെട്ടു
8. ഫോര്‍ത്ത് എസ്‌റ്റേറ്റായ മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു
9.വേറിട്ട ശബ്ദങ്ങളെ കേള്‍ക്കാതെ ഏകാധിപതിയേപ്പോലെ പെരുമാറി
10.ജനങ്ങള്‍ക്ക് അറിവിന് പകരം നല്‍കുന്നത് വെറുപ്പ് മാത്രം
11.ആവിഷ്‌കാര സ്വാതന്ത്രത്തിനെ തടയാന്‍ വ്യത്യസ്ത രീതികള്‍ അവലംബിച്ചു
12.ഹ്യൂമന്‍ ഡെവലപ്‌മെന്റ് സൂചികയിലെ ഇടിവ്
13.അഴിമതിക്കെതിരെയെന്ന വ്യാജേനെ അഴിമതിയ്ക്ക് വളം വച്ചു കൊടുത്തു
14.സാധാരണ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയില്ല
15.രാജ്യത്തിന്റെ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതിന് പകരം പ്രചാരണപരിപാടികളില്‍ മാത്രം ശ്രദ്ധ
16.രാജ്യ പുരോഗതിയ്ക്ക് ഉപകരിക്കാത്ത ആളുകളെയും ആശയങ്ങളെയും കൂടെ നിര്‍ത്തി
17.പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളെ അവഗണിച്ചു
18.ആളുകള്‍ക്കിടയില്‍ പ്രസ്താവനകളിലൂടെ സ്ഥാപിത താല്‍പര്യങ്ങളെ പ്രോല്‍സാഹിപ്പിച്ചു
19.വന്‍ സാമ്പത്തിക ശക്തികളെ പിന്തുണച്ച് രാജ്യത്തെ പാവപ്പെട്ടവരെ കൈവിട്ടു
20.സാധാരണക്കാരന് സര്‍ക്കാരില്‍ വിശ്വാസമില്ലാതായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ

'അവരില്ലെങ്കിൽ ഞാൻ വെറുമൊരു പുൽക്കൊടി, എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല'; ആരാധകരെക്കുറിച്ച് രജനികാന്ത്

മുഖത്ത് കല്ലുകൊണ്ടിടിച്ചു, മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു; 18-കാരിയെ കൊലപ്പെടുത്തിയത് ക്രൂരമായി

അർഷ്ദീപിന് പകരം 'ഭുവനേശ്വര്‍ കുമാര്‍' ഇന്ത്യന്‍ ടീമില്‍!

ഒരാഴ്ചയ്ക്കുള്ളിൽ വരണ്ട മുടി മൃദുവാക്കാം; ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ