India

രാഹുലിന്റെ നാമനിര്‍ദ്ദേശ പത്രിക; സൂക്ഷ്മ പരിശോധന ഇന്ന്

രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്നും ഇന്ത്യയില്‍ തെരഞ്ഞടുപ്പില്‍ മത്സരിക്കാനാവില്ലന്നും എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ആരോപണം 

Author : സമകാലിക മലയാളം ഡെസ്ക്

അമേഠി: അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമ നിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്. രാഹുലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥി, ബ്രിട്ടീഷ് പൗരത്വ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സൂക്ഷ്മ പരിശോധന മാറ്റിവച്ചത്. വിശദീകരണം നല്‍കാന്‍ സമയം വേണമെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിന് തുടര്‍ന്നാണിത്. 

ബ്രിട്ടന്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത കമ്പനിയുടെ വിവരങ്ങളില്‍ രാഹുല്‍ ഗാന്ധി ബ്രിട്ടന്‍ പൗരനാണെന്ന് രേഖപ്പെടുത്തിയെന്നാണ് ധ്രുവ് ലാല്‍ ആരോപിക്കുന്നത്. അതിനാല്‍ ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ലെന്നും ഇയാള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപുറമേ രാഹുല്‍ഗാന്ധിയുടെ സത്യവാങ്മൂലത്തില്‍ പറയുന്ന കമ്പനിയുടെ ആസ്തികളെക്കുറിച്ചും ലാഭവിഹിതത്തെക്കുറിച്ചും വിശദമാക്കിയിട്ടില്ലെന്നും ആരോപണമുണ്ട്. രാഹുല്‍ഗാന്ധിയുടെ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ തെറ്റുകളുണ്ടെന്നും അതിനാല്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും ധ്രുവ് ലാല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

വിദ്യാഭ്യാസ യോഗ്യതാ രേഖകളിലും പൊരുത്തക്കേടുണ്ടെന്ന എതിര്‍പ്പും ഉന്നയിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ നാമനിര്‍ദേശ പത്രികയെ ചൊല്ലി ഇത്രയേറെ തടസവാദങ്ങള്‍ ഉന്നയിക്കപ്പെട്ടതോടെയാണ് വിശദമായി പരിശോധിക്കാനായി സൂക്ഷ്മപരിശോധന മാറ്റിവെച്ചത്. അതേസമയം, രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെ സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ സംഭവം വിവാദമാക്കി ബിജെപിയും രംഗത്തെത്തി.

രാഹുല്‍ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. രാഹുല്‍ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്നും ബ്രിട്ടീഷ് പൗരത്വം അദ്ദേഹത്തിന് നിഷേധിക്കാനാകില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. രാഹുല്‍ ഗാന്ധിക്ക് നാല് പാസ്‌പോര്‍ട്ടുകളുണ്ടെന്ന് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെയും ആരോപണമുന്നയിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒരു സര്‍ട്ടിഫിക്കറ്റില്‍ റൗള്‍ വിന്‍സി എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നതെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി