അപകടത്തില്‍പ്പെട്ട വാഹനം  എക്‌സ്‌
India

മഹാകുംഭമേളയ്‌ക്കെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു; 10 പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ

ഛത്തീസ്ഗഢിലെ കോര്‍ബയില്‍ നിന്നും കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. ബൊലേറോയിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

പ്രയാഗ്‌രാജ്: പ്രയാഗ്‌രാജില്‍ മഹാകുംഭമേളയ്‌ക്കെത്തിയ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പത്തുപേര്‍ മരിച്ചു. മിര്‍സാപൂര്‍ - പ്രയാഗ് രാജ് ഹൈവേയില്‍ ഭക്തര്‍ സഞ്ചരിച്ച ബൊലേറോ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അര്‍ധരാത്രിയില്‍ നടന്ന അപകടത്തില്‍ ബസ്സിലുണ്ടായിരുന്ന 19 പേര്‍ക്ക് പരിക്കേറ്റു.

ഛത്തീസ്ഗഢിലെ കോര്‍ബയില്‍ നിന്നും കുംഭമേളയില്‍ പങ്കെടുക്കാനെത്തിയ ഭക്തരാണ് അപകടത്തില്‍പ്പെട്ടത്. ബൊലേറോയിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായി പൊലീസ് പറഞ്ഞു. സാരമായി പരിക്കേറ്റവരെ പ്രയാഗ് രാജ് ജില്ലാ ആശുപത്രിയിലേക്കും മറ്റുള്ളവരെ സമീപത്തെ ആശുപത്രിയിലേക്കും മാറ്റി.

മധ്യപ്രദേശിലെ രാജ്ഗഡില്‍ നിന്നുള്ള തീര്‍ഥാടകരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ബൊലേറോ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മരിച്ചവരുടെ കുടുംബാങ്ങളെ മുഖ്യമന്ത്രി അനുശോചന ം അറിയിച്ചു. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT