രാമക്ഷേത്രത്തിനായി ഭക്തന്‍ കൈകൊണ്ടുനിര്‍മ്മിച്ച പൂട്ട്/ പിടിഐ 
India

താക്കോലിന്റെ നീളം നാലടി; പൂട്ടിന് 400 കിലോ ഭാരം;  രാമക്ഷേത്രത്തിന് ഭക്തന്റെ സമ്മാനം

അയാധ്യയിലെ രാമക്ഷേത്രത്തിന് ലോകത്തിലെ ഏറ്റവും വലിയ പൂട്ട് കൈകൊണ്ട് നിര്‍മ്മിച്ച് നല്‍കി രാമഭക്തന്‍

സമകാലിക മലയാളം ഡെസ്ക്

അയോധ്യ: അയാധ്യയിലെ രാമക്ഷേത്രത്തിന് ലോകത്തിലെ ഏറ്റവും വലിയ പൂട്ട് കൈകൊണ്ട് നിര്‍മ്മിച്ച് നല്‍കി രാമഭക്തന്‍. അലിഗഢിലെ കരകൗശലതൊഴിലാളിയും ഭക്തനുമായ സത്യപ്രകാശ് ശര്‍മയാണ് മാസങ്ങള്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ പൂട്ട് നിര്‍മ്മിച്ചത്. നാനൂറ് കിലോയാണ് പൂട്ടിന്റെ ഭാരം. ഈ വര്‍ഷം അവസാനത്തോടെ പൂട്ട് രാമക്ഷേത്രത്തിന് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

ഭക്തര്‍ നേര്‍ച്ചയായി നല്‍കുന്നതെല്ലാം സ്വീകരിക്കുമെന്നും സത്യപ്രകാശിന്റെ പൂട്ട് എവിടെ, എങ്ങനെ ഉപയോഗിക്കാമെന്നത് പരിശോധിക്കുമെന്നും ശ്രീരാമജന്മഭൂമി തീര്‍ഥ് ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അറിയിച്ചു.

45 വര്‍ഷത്തിലേറെയായി അലിഗഢില്‍ പൂട്ട് നിര്‍മ്മാണരംഗത്ത് സജീവമാണ് സത്യപ്രകാശ്. രാമക്ഷേത്രം മനസില്‍ വച്ചാണ് ഇത്തരമൊരു പൂട്ട് നിര്‍മ്മിച്ചത്. തന്റെ കുടുംബം ഒരു നൂറ്റാണ്ടിലേറെയായി കൈകൊണ്ട് പൂട്ടുകള്‍ നിര്‍മ്മിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു. 

കൈകൊണ്ട് നിര്‍മിച്ച ലോകത്തിലെ ഏറ്റവും വലിയ പൂട്ട് എന്ന് അവകാശപ്പെടുന്ന ഇതിന് 10 അടി നീളവും നാലരയടി വീതിയുമുണ്ട്. 9.5 ഇഞ്ചാണ് കനം. താക്കോലിനുമാത്രം നാലടി നീളമുണ്ട്. രണ്ടുലക്ഷത്തോളം രൂപ ഇതിനായി മുടക്കിയതായും സത്യപ്രകാശ് പറഞ്ഞു. ഭാര്യയും  ഈ ശ്രമകരകമായ ദൗത്യത്തില്‍ തനിക്കൊപ്പം ചേര്‍ന്നതായും ഇത്രയും വലിയ പൂട്ട് ഇതിന് മുന്‍പ് ആരും നിര്‍മ്മിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT