വാഹനാപകടം /ചിത്രം: എഎൻഐ 
India

യുപിയില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 10 മരണം, 10 പേര്‍ക്ക് പരിക്ക്

മൊറോദാബാദ്- ആഗ്ര ഹൈവേയില്‍ കുണ്ടാര്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് അപകടം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ വാഹനാപകടത്തില്‍ പത്തുപേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. മിനി ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. 

മൊറോദാബാദ്- ആഗ്ര ഹൈവേയില്‍ കുണ്ടാര്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 

മൂന്നു വാഹനങ്ങളാണ് കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടതെന്ന് മൊറോദാബാദ് പൊലീസ് എസ്എസ്പി പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും