ഫോട്ടോ: ട്വിറ്റർ 
India

ഡൽഹിയിൽ പത്ത് പേർക്ക് കൂടി ഒമൈക്രോൺ; രാജ്യത്ത് രോ​ഗികൾ കൂടുന്നു

ഡൽഹിയിൽ പത്ത് പേർക്ക് കൂടി ഒമൈക്രോൺ; രാജ്യത്ത് രോ​ഗികൾ കൂടുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്ത് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 90 ആയി ഉയര്‍ന്നു. ഇന്ന് രാവിലെ പത്ത് പേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചതോടെ തലസ്ഥാനത്ത് മാത്രം രോഗികളുടെ എണ്ണം 20 ആയി. 

നിലവില്‍ മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവും കൂടുകല്‍ ഒമൈക്രോണ്‍ ബാധിതരുള്ളത്. സംസ്ഥാനത്ത് 32 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയിരിക്കുന്നത്. കര്‍ണാടക, രാജസ്ഥാന്‍, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും ഒമൈക്രോണ്‍ ബാധിതരുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 85 പേര്‍ക്കാണ് ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നാല് മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസാണ് ഇത്. രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തല
ത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും ജെനോം സ്വീകന്‍സിങ് ഫലപ്രദമായി നടപ്പാക്കാനും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒളരിക്ക് പിന്നാലെ വാടാനപ്പള്ളിയിലും കിറ്റ് വിവാദം; സൂപ്പര്‍മാർക്കറ്റ് ഉടമ കസ്റ്റഡിയില്‍, ഗോഡൗണിന്റെ മുകളിലെ മുറിയില്‍ ദേവന്‍

'അടുത്ത് വന്നാല്‍ അപ്പോള്‍ ബ്ലൗസ് കീറിക്കോണം, പിന്നെ വകുപ്പ് നമുക്കറിയാം'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

വേനലിൽ എനർജികൂട്ടാൻ ഇവ കുടിക്കാം

മുട്ടയോടൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

15 വയസുള്ളപ്പോള്‍ പോണ്‍ സൈറ്റില്‍ എന്റെ ഫോട്ടോ കണ്ടു; സ്‌കൂളിലെ സഹപാഠികളും കണ്ടു: ഇന്നും സമാധാനമില്ല!

SCROLL FOR NEXT