പ്രതീകാത്മക ചിത്രം 
India

കോവിഡ് ബാധിച്ച് മരിച്ചത് 100 ഡോക്ടര്‍മാര്‍; കുടുംബങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം കടലാസില്‍ മാത്രം

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചത് നൂറ് ഡോക്ടര്‍മാരെന്ന് ഐഎംഎ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കോവിഡ് മഹാമാരിയില്‍ ലോകമെമ്പാടും ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തമിഴ്‌നാട്ടില്‍ മാത്രം നൂറോളം ഡോക്ടര്‍മാരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. കോവിഡ് ചികിത്സയ്ക്കിടെ മരിച്ച ഡോക്ടര്‍മാരുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. 

മൂന്ന് മാസം മുന്‍പാണ് തമിഴ്‌നാട്ടിലെ ട്രിച്ചി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ മണിമാരന്‍ കോവിഡ് ബാധിച്ച് മരിച്ചത്. 39 വയസായിരുന്നു. ഡോക്ടര്‍ മരിച്ചതിന് പിന്നാലെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഭാര്യ നിഴല്‍ മൊഴി പറയുന്നു. രണ്ട് കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് താങ്ങാന്‍ പോലും കഴിയുന്നില്ല. വീട് വെക്കുന്നതിനായി എടുത്ത് ബാങ്ക് ലോണ്‍ മുടങ്ങി കിടക്കുകയാണ്. അവര്‍ ദിനം പ്രതി വിളിച്ചുകൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിച്ചിരുന്നെങ്കില്‍ ബാങ്കിലെ കുടിശ്ശിക തീര്‍ക്കാനും ബാക്കി തുക കുട്ടികളുടെ വിദ്യഭ്യാസ ചെലവിനായി മാറ്റിവെക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.

മുന്‍ എഐഎഡിഎംകെ സര്‍ക്കാര്‍ കോവിഡ് മുന്നണി പോരാളികളായ ഡോക്ടര്‍മാര്‍ മരിച്ചാല്‍ നഷ്ടപരിഹാരമായി 50 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് ്പ്രഖ്യാപിച്ചിരുന്നു. ഇതുവരെ രണ്ട് കുടുംബങ്ങള്‍ക്ക് മാത്രമാണ് ധനസഹായം ലഭിച്ചത്. ഓരോ കുടുംബത്തിനും 25 ലക്ഷം വീതമാണ് ലഭിച്ചത്. പിന്നാലെ വന്ന ഡിഎംകെ സര്‍ക്കാരും 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നെങ്കിലും  അതും ഇതുവരെ നല്‍കിയിട്ടില്ല.  തുക 50 ലക്ഷമായി ഉയര്‍ത്തണമെന്ന് ഐഎംഎ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉടന്‍ തന്നെ നഷ്ടപരിഹാരം വിതരണം ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി  ആരോഗ്യമന്ത്രി പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT