സ്വര്‍ണത്തിന് വേണ്ടി കടലില്‍ തെരച്ചില്‍ നടത്തുന്നു 
India

കള്ളക്കടത്തുകാര്‍ കടലില്‍ എറിഞ്ഞ 12 കിലോ സ്വര്‍ണം കണ്ടെത്തി

തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് കള്ളക്കടത്തുകാര്‍ കടലില്‍ എറിഞ്ഞ 12 കിലോ സ്വര്‍ണം കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് കള്ളക്കടത്തുകാര്‍ കടലില്‍ എറിഞ്ഞ 12 കിലോ സ്വര്‍ണം കണ്ടെത്തി. കസ്റ്റംസുകാര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണം കടലില്‍ കളഞ്ഞത്. കോസ്റ്റ് ഗാര്‍ഡിന്റെ മുങ്ങല്‍ വിദഗ്ധരുടെ സംഘം രണ്ടുദിവസമായി കടലില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. 

ശ്രീലങ്കയില്‍നിന്നു ബോട്ട് മാര്‍ഗം ഇന്ത്യയിലേക്കു കടത്തിയ സ്വര്‍ണമാണ് കടലില്‍ എറിഞ്ഞത്. ബോട്ടില്‍നിന്ന് തമിഴ്‌നാട് മണ്ഡപം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. 

ഇന്ത്യന്‍ തീരത്തേക്ക് സ്വര്‍ണം കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സ് വിഭാഗവും നടത്തിയ തെരച്ചിലിനിടെ സ്വര്‍ണക്കടത്തുകാരുടെ ബോട്ട് കണ്ടെത്തി. ഇവരെ കണ്ടതോടെ ബോട്ടുകാര്‍ ദിശ മാറ്റി രക്ഷപ്പെടാന്‍ നോക്കി. ഉദ്യോഗസ്ഥര്‍ വരെ പിന്തുടര്‍ന്നതോടെ ബോട്ടിലുണ്ടായിരുന്ന സ്വര്‍ണമടങ്ങിയ പെട്ടികള്‍ സംഘം കടലിലേക്ക് തള്ളുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി