പ്രതീകാത്മക ചിത്രം 
India

കൃഷിയിടത്തില്‍ നിന്ന് ചെടി പിഴുതെടുത്തു; ഏഴ് വയസുകാരനെ 12കാരന്‍ കഴുത്തുഞെരിച്ചുകൊന്നു

ബുധനാഴ്ച വൈകീട്ട് കടല തിന്നുന്നതിനായാണ് ഏഴ് വയസുകാരന്‍ ചെടി പിഴുതെടുത്തത്. 

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കൃഷിയിടത്തിലെ കടല ചെടി പിഴുതുമാറ്റിയതിനെ തുടര്‍ന്ന് 12 വയസുകാരന്‍ എഴുവയസുകാരനെ കഴുത്ത് ഞെരിച്ചുക്കൊന്നു. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ ജില്ലയില്‍ ജനുവരി 26നാണ് സംഭവം. 

ബുധനാഴ്ച വൈകീട്ട് കടല തിന്നുന്നതിനായാണ് ഏഴ് വയസുകാരന്‍ ചെടി പിഴുതെടുത്തത്.  തുടര്‍ന്ന് 12വയസുകാരന്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് അബോധാവസ്ഥയിലായ കുട്ടിയെ പലതവണ ഉണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പാടത്ത് ഉപേക്ഷിച്ചു.

പിറ്റേദിവസം പാടത്ത് തിരിച്ചെത്തിയപ്പോള്‍ അടിയേറ്റ ഏഴ് വയസുകാരന്‍ അവിടെ തന്നെ കിടക്കുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് കുട്ടി വീട്ടുകാരെ വിവരം അറിയിച്ചു.  വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. കുട്ടിയെ കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

SCROLL FOR NEXT