ദമ്പതികളുടെ മര്‍ദനത്തില്‍ ക്രൂരമായി പരിക്കേറ്റ 13കാരി 
India

മാസങ്ങളോളം പട്ടിണി; ആശ്രയം ചവറ്റുകൊട്ടയിലെ ഭക്ഷണം; ലൈംഗിക പീഡനം; 13 കാരി നേരിട്ടത് കൊടും ക്രൂരത

വീട്ടുജോലിക്കായി കൊണ്ടുവന്ന പെണ്‍കുട്ടിയെയാണ് ഇവര്‍ ക്രൂരപീഡനത്തിന് ഇരയാക്കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: ഗുരുഗ്രാമില്‍ പതിമൂന്നുകാരിയെ മാസങ്ങളോളം ദമ്പതികള്‍ ക്രൂരമായി പീഡിപ്പിച്ചതായും ലൈംഗികാതിക്രമം നടത്തിയതായും പൊലീസ്. വീട്ടുജോലിക്കായി കൊണ്ടുവന്ന പെണ്‍കുട്ടിയെയാണ് ഇവര്‍ ക്രൂരപീഡനത്തിന് ഇരയാക്കിയത്. പൊലീസും സന്നദ്ധ പ്രവര്‍ത്തകരും വീട്ടിലെത്തിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

ദമ്പതികള്‍ സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ഇവര്‍ മാസങ്ങളോളം പീഡിപ്പിച്ചതായും ലൈംഗിക അതിക്രമം നടത്തിയതായും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ ശരീരത്തിലാകമാനം മുറിവുകള്‍ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. 

മൂന്നരവയസുകാരിയെ പരിപാലിക്കാനാണ് അഞ്ചുമാസം മുന്‍പ് റാഞ്ചിയില്‍ നിന്നുളള പെണ്‍കുട്ടിയെ ദമ്പതികള്‍ വീട്ടിലെത്തിച്ചത്. ദമ്പതികള്‍ പെണ്‍കുട്ടിയെ മറ്റ് ജോലി ചെയ്യിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. രാത്രി ഉറങ്ങാന്‍ അനുവദിക്കാത്തതിനൊപ്പം പെണ്‍കുട്ടിക്ക് ഭക്ഷണവും നല്‍കാന്‍ അവര്‍ തയ്യാറായില്ല. ശരീരത്തില്‍ എല്ലായിടത്തും മുറിവേറ്റ പാടുകളും വായ പൂര്‍ണമായി നീര് വന്ന് വീര്‍ത്ത നിലയിലുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

വീട്ടുകാര്‍ ഭക്ഷണം നല്‍കാത്തതിനെ തുടര്‍ന്ന് ചവറ്റുകൊട്ടയില്‍ വലിച്ചെറിയുന്ന ഭക്ഷണമാണ് കുട്ടി കഴിച്ചിരുന്നത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നില ഗുരുതരാവസ്ഥയിലാണ്. ദമ്പതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുഗതന് അനുകൂലമായ കത്ത്: ചെന്നിത്തലയ്ക്ക് അതൃപ്തി; ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറിക്കെതിരെ അന്വേഷണം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും

'നിവിന്‍ പോളിയെ കണ്ടപ്പോള്‍, അദ്ദേഹത്തിന് ഓര്‍മയുണ്ടോ എന്നറിയില്ല'; ക്രിക്കറ്ററാകാന്‍ ആഗ്രഹിച്ചു, സംവിധായകനാകാന്‍ കാരണം: ജെയ്‌സണ്‍ സഞ്ജയ്

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'