മിസ്ഹബ് 
India

കാട്ടാനക്കലി വീണ്ടും; വീട്ടിലേക്ക് പോകുന്നതിനിടെ 14കാരന് ദാരുണാന്ത്യം

ഗൂഡല്ലരില്‍ പതിനാലുകാരനായ പാക്കണയില്‍ മിസ്ഹബ് ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഗൂഡല്ലൂര്‍: കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. ഗൂഡല്ലരില്‍ പതിനാലുകാരനായ പാക്കണയില്‍ മിസ്ഹബ് ആണ് മരിച്ചത്. ടൗണില്‍ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ രാത്രി എട്ടുമണിയോടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

ഇന്ന് രാവിലെ വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചിരുന്നു. പുത്തുമല സ്വദേശി ജെസ്സിയാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ ഭര്‍ത്താവ് ഷാജിക്ക് പരിക്കേറ്റു. ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ ജോലിക്ക് പോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മേപ്പാടി- ചൂരല്‍മല പ്രധാന രോഡില്‍ വെച്ചായിരുന്നു ആക്രമം.സാരമായി പരിക്കേറ്റ ജെസ്സിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഷാജി ചികിത്സയിലാണ്.

14-year-old boy killed in wild elephant attack at Gudalur.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡികെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രി?; സിദ്ധരാമയ്യ നാളെ രാജി നല്‍കിയേക്കും; റിപ്പോര്‍ട്ട്

വ്യാജ ബില്ലുകള്‍ നിര്‍മ്മിച്ച് 45 കോടി വെട്ടിച്ചു; കര്‍ണാടകയില്‍ മുന്‍ വിസി ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കെ ടെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

കാറുമായി കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ജയില്‍ മോചിതനായി അബ്ദുള്‍ റഹീം; 'രക്ഷാപ്രവര്‍ത്തന'ത്തില്‍ അഞ്ച് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; പ്ലസ് ടുവിന് 77.97% വിജയം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT