പ്രതീകാത്മക ചിത്രം 
India

14കാരന്‍ അമ്മയുടെ കാമുകനെ കുത്തിക്കൊന്നു

ഗുജറാത്തില്‍ 14കാരന്‍ അമ്മയുടെ കാമുകനെ കുത്തിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ 14കാരന്‍ അമ്മയുടെ കാമുകനെ കുത്തിക്കൊന്നു. അമ്മയെയും തന്നെയും നിരന്തരം ഉപദ്രവിക്കുന്നതാണ് 14കാരന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ഡാനിലിംഡയിലാണ് സംഭവം. കൗമാരക്കാരന് നാലുവയസുള്ളപ്പോള്‍ തന്നെയും ഒപ്പം കൂട്ടി അമ്മ കാമുകനൊപ്പം ഒളിച്ചോടി. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. തുടക്കത്തില്‍ അമ്മയെ യുവാവ് സ്ഥിരമായി മര്‍ദ്ദിക്കുമായിരുന്നു. പിന്നീട് തന്നെയും അമ്മയുടെ കാമുകന്‍ മര്‍ദ്ദിക്കാന്‍ തുടങ്ങിയതായി 14കാരന്‍ പൊലീസിന് മൊഴി നല്‍കി.

പതിവായി കുട്ടിയുടെ അമ്മയെ ഇയാള്‍ തല്ലാറുണ്ടെന്ന് പൊലീസ് പറയുന്നു. അമ്മയെ രക്ഷിക്കാന്‍ ഇടപെടുന്ന സമയത്തെല്ലാം യുവാവ് 14കാരനെയും തല്ലുന്നത് പതിവാക്കി. സഹികെട്ട 14കാരന്‍ കൂട്ടുകാരുടെ കൈയില്‍ നിന്ന് കത്തി വാങ്ങിയാണ് അമ്മയുടെ കാമുകനെ കുത്തിക്കൊന്നത്. 

മെയ് 17ന് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ച് കത്തി കൊണ്ട് കുത്തുകയായിരുന്നു. മരണം ഉറപ്പിക്കാന്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചതായും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു