പ്രതീകാത്മക ചിത്രം
India

14 വയസുകാരിക്ക് അവളുടെ പ്രവൃത്തികള്‍ മനസ്സിലാക്കാനുള്ള അറിവുണ്ട്; പോക്‌സോ കേസ് പ്രതിക്ക് ജാമ്യം

തനിക്ക് അറിയാമെന്നും പ്രതിക്കൊപ്പം 3 പകലും 3 രാത്രിയും ഒരുമിച്ച് താമസിച്ചുവെന്നും ഇരുവരും മൊഴി നല്‍കിയിരുന്നു. ഇതും കോടതി പരിഗണിച്ചു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 14 വയസുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 24 കാരന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി. പെണ്‍കുട്ടിയും ആണ്‍കുട്ടിയും സ്വമേധയാ ഒരുമിച്ച് നാല് ദിവസം താമസിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് അവളുടെ പ്രവൃത്തിയുടെ അര്‍ഥം അറിയാന്‍ മതിയായ അറിവും കാര്യശേഷിയുമുണ്ടെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.

പ്രതിയുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണുണ്ടായിരുന്നതെന്നും തന്റെ പ്രവൃത്തികളെക്കുറിച്ച് തനിക്ക് അറിയാമെന്നും പ്രതിക്കൊപ്പം 3 പകലും 3 രാത്രിയും ഒരുമിച്ച് താമസിച്ചുവെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. മാതാപിതാക്കളുടെ അറിവില്ലാതെയാണ് പെണ്‍കുട്ടി കാമുകനൊപ്പം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി താമസിച്ചത്.

പോക്‌സോ നിയമത്തിലെ 4,6,8 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യങ്ങള്‍ കര്‍ശനമാണെങ്കിലും പ്രതിക്കു ജാമ്യം നല്‍കുന്നതിനു തടസ്സമല്ലെന്ന് കോടതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT