പ്രതീകാത്മക ചിത്രം 
India

അച്ഛന് ഭക്ഷണം നല്‍കി തിരിച്ച് വീട്ടിലേക്ക്, 15കാരിയെ വെട്ടിക്കൊന്നു; ബലാത്സംഗത്തിന് ഇരയായതായി ബന്ധുക്കള്‍

ഉത്തര്‍പ്രദേശില്‍ 15കാരിയെ മഴു കൊണ്ട് വെട്ടിക്കൊന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ 15കാരിയെ മഴു കൊണ്ട് വെട്ടിക്കൊന്നു. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷമാണ് കൊന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ ബന്ധുവായ നാലുവയസുകാരിയെയും അജ്ഞാതര്‍ ആക്രമിച്ചതായി പൊലീസ് പറയുന്നു.

ചിത്രക്കൂട്ടില്‍ വ്യാഴാഴ്ചയാണ് സംഭവം. കൃഷിയിടത്തില്‍ അച്ഛന് ഭക്ഷണം നല്‍കിയ ശേഷം വീട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് സംഭവം നടന്നത്.  ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഴു ഉപയോഗിച്ച് വെട്ടിക്കൊന്ന നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ ബന്ധുവും അജ്ഞാതരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കൊലപാതകത്തിന് മുന്‍പ് 15കാരി ബലാത്സംഗത്തിന് ഇരയായതായി ബന്ധുക്കള്‍ ആരോപിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇത് സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളുവെന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT