പ്രതീകാത്മക ചിത്രം 
India

9പേര്‍, എട്ടുദിവസം 15കാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ബലാത്സംഗം ചെയ്തു; 2 പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍

എട്ടുദിവസം പതിനഞ്ചുകാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് 9 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ട: എട്ടുദിവസം പതിനഞ്ചുകാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് 9 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. രാജസ്ഥാനിലെ ജാല്‍വറിലാണ് സംഭവം. പ്രതികളില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി വെള്ളിയാഴ്ച വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് പൊലീസില്‍ പരാതി നല്‍കിയത്. കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ പിടികൂടിയതായി പൊലീസ് പറഞ്ഞു. 

സ്‌കൂള്‍ ബാഗ് വാങ്ങാനെന്ന വ്യാജേനെയാണ് പെണ്‍കുട്ടിയെ സുഹൃത്തും യുവാവുമായ മറ്റൊരാളും കൂടി ജാല്‍വാര്‍ നഗരത്തില്‍ എത്തിച്ചത്. ഇവര്‍ പാര്‍ക്കിലെത്തിയതിന് പിന്നാലെ മൂന്ന് പേര്‍ കൂടി ഇവരോടൊപ്പം ചേര്‍ന്നു. അവിടെവച്ച് മയക്കുമരുന്ന് നല്‍കിയ ശേഷം പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

തന്നെ എട്ടുദിവസത്തോളം വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി 9 പേര്‍ ക്രൂരമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതായും നാല് പ്രതികളെ അറസ്റ്റ് ചെയ്തതായും എസ്പി മഞ്ജിത് സിങ് പറഞ്ഞു. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT