India

15 നില കെട്ടിടത്തിന്റെ നീളം, അണ്ടര്‍ വാട്ടര്‍ മെട്രോയില്‍ മറ്റൊരു എന്‍ജിനീയറിങ് വിസ്മയം; രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ 'വെന്റിലേഷന്‍ ഷാഫ്റ്റ്'

ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ഇരട്ട ടണല്‍ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ഇരട്ട ടണല്‍ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. ഇതിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവലാകുകയാണ് രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ വെന്റിലേഷന്‍ ഷാഫ്റ്റിന്റെ നിര്‍മ്മാണം. ഹൂഗ്ലി നദിയുടെ അടിയിലൂടെ കടന്നുപോകുന്ന അണ്ടര്‍ വാട്ടര്‍ മെട്രോയില്‍ അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി പുറത്ത് എത്തിക്കുന്നതിന് കൂടിയാണ് ഈ വെന്റിലേഷന്‍ ഷാഫ്റ്റ്. 43.5 മീറ്റര്‍ ആഴം, അതായത്  15 നില കെട്ടിടത്തിന്റെ നീളത്തിന് തുല്യം വരുന്ന വെന്റിലേഷന്‍ ഷാഫ്റ്റിന്റെ നിര്‍മ്മാണം ഇന്ന് പൂര്‍ത്തിയാകും. അണ്ടര്‍വാട്ടര്‍ മെട്രോ നിര്‍മ്മാണത്തില്‍ ഏറെ നിര്‍ണായകമാണ് വെന്റിലേഷന്‍ ഷാഫ്റ്റ്.

ഹൂഗ്ലി നദി തീരത്താണ് ഈ എന്‍ജിനീയറിംഗ് വിസ്മയം യാഥാര്‍ത്ഥ്യമാകുന്നത്. ഭൂമിശാസ്ത്രപരമായ നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് ഈ നേട്ടം. രണ്ടു ജലാശയങ്ങള്‍ വന്ന് ഹൂഗ്ലി നദിയില്‍ വന്ന് ചേരുന്നത് അടക്കമുളള നിരവധി വെല്ലുവിളികളെ നേരിട്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രണ്ട് ജലാശയങ്ങള്‍ വന്നു ചേരുന്നത് കൊണ്ട് തന്നെ ജലത്തിന്റെ കുത്തൊഴുക്ക് ഒരു വെല്ലുവിളിയായിരുന്നു. ഇതെല്ലാം അതിജീവിച്ചാണ് ഇതിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തിച്ചേര്‍ന്നത്. അടിത്തറയില്‍ നിന്ന് 43.5 മീറ്റര്‍ ആഴത്തില്‍ നിര്‍മ്മിച്ച ഈ വെന്റിലേഷന്‍ ഷാഫ്റ്റിന്റെ അവസാനഘട്ട പണികളാണ് നടന്നുവരുന്നത്. 

രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ മെട്രോ ഇരട്ട ടണല്‍ പദ്ധതി നടപ്പാക്കുന്നത് കൊല്‍ക്കത്ത മെട്രോ റെയില്‍ കോര്‍പ്പറേഷനും ആഫ്‌കോണ്‍സും സംയുക്തമായാണ്. ഹൗറയിലെ ഏറ്റവും ആഴത്തിലുളള അണ്ടര്‍ഗ്രൗണ്ട് മെട്രോ സ്‌റ്റേഷനാണ് മറ്റൊരു എന്‍ജിനീയറിംഗ് വിസ്മയം. ഇതിന് പിന്നാലെയാണ് വെന്റിലേഷന്‍ ഷാഫ്റ്റിന്റെ രൂപത്തില്‍ മറ്റൊരു നേട്ടം അരികില്‍ നില്‍ക്കുന്നത്.

ഒരുകാലത്ത് കൊല്‍ക്കത്ത പോര്‍ട്ട്ട്രസ്റ്റിന്റെ ഭാഗമായിരുന്ന സ്ഥലത്താണ് വെന്റിലേഷന്‍ ഷാഫ്റ്റ് നിര്‍മ്മിക്കുന്നത്. 10.3 മീറ്റര്‍ വ്യാസമുളള ഷാഫ്റ്റ് രണ്ട് മെട്രോ ടണലുകള്‍ക്ക് ഇടയിലാണ് സ്ഥാപിച്ചിരിക്കുന്നത്. മെട്രോ ടണല്‍ കടന്നുപോകുന്ന ആഴത്തിന് സമാനമാണ് ഷാഫ്റ്റിന്റെയും ആഴം. മെട്രോ ടണലില്‍ വായുസഞ്ചാരം ഉറപ്പാക്കുന്നതിന് പുറമേ അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാരെ രക്ഷിക്കുക എന്ന ലക്ഷ്യത്തോട് കൂടിയുമാണ് ഇത് നിര്‍മ്മിച്ചത്. തീപിടിത്തം ഉണ്ടായാല്‍ പുക പുറന്തളളുന്നതിനും പ്രത്യേക സംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT