TMC 
India

'ബിജെപി വൈറസി'നെ ഇല്ലാതാക്കാന്‍ സാനിറ്റൈസര്‍; ശുദ്ധികരിച്ച ശേഷംബിജെപി പ്രവര്‍ത്തകര്‍ക്ക് അംഗത്വം നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് ബിജെപി വൈറസിനെ ഇല്ലാതാക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് ബിജെപി വൈറസിനെ ഇല്ലാതാക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചു. ബംഗാളിലെ ബിര്‍ഭമിലാണ് സംഭവം. 150 ബിജെപി പ്രവര്‍ത്തകരാണ് ടിഎംസിയില്‍ ചേര്‍ന്നത്.

പാര്‍ട്ടിയിലെത്തിയ ബിജെപി പ്രവര്‍ത്തകരില്‍ ബിജെപി വൈറസ് ഉള്ളതിനാലാണ് അവരെ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ നടന്നുപോകുമ്പോള്‍ അണുവിമുക്തമാക്കുന്നതും വീഡിയോയില്‍ കാണാം. പൂര്‍ണമായി ബിജെപി വൈറസിനെ ഒഴിവാക്കുകയാണ് തങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ടിഎംസി പ്രവര്‍ത്തകര്‍ പറഞ്ഞു. 

നേരത്തെ 200 ഓളം പ്രവര്‍ത്തകര്‍ തലമൊട്ടയടിച്ച് ഗംഗാജലം തളിച്ച് ശുദ്ധിയായ ശേഷം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ബംഗാളില്‍ ബിജെപി വിട്ട് നിരവധി പ്രവര്‍ത്തകരാണ് ടിഎംസിയിലേക്ക് മടങ്ങിയെത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT