വീഡിയോ ദൃശ്യത്തില്‍ നിന്ന്‌ 
India

എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16 കാരന്‍ മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്; വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു ( വീഡിയോ)

ശക്തമായ സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് 16 കാരന്‍ മരിച്ചു. കുട്ടിയുടെ അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും സുഹൃത്തിനും പരിക്കേറ്റു. ശക്തമായ സ്‌ഫോടനത്തില്‍ വീടിന്റെ ഭിത്തിയും കോണ്‍ക്രീറ്റ് സ്ലാബും തകര്‍ന്നു. 

16കാരനായ ഒമേന്ദ്രയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒമേന്ദ്രയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്‌ഫോടനത്തില്‍ ചെറിയ പ്രൊജക്ടൈലുകള്‍ മുഖത്തും നെഞ്ചിലും കഴുത്തിലും തെറിച്ചുണ്ടായ ഗുരുതര പരിക്കുകളാണ് മരിച്ച ഒമേന്ദ്രയുടെ മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

സ്‌ഫോടനം നടക്കുമ്പോള്‍ ഒമേന്ദ്രയും അമ്മയും സഹോദര ഭാര്യയും സുഹൃത്തും ഒരു മുറിയില്‍ തന്നെയായിരുന്നു. പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്നാണ് കരുതിയതെന്ന് സ്‌ഫോടനശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

GAT-B 2026: കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജിയിൽ പ്രവേശനം നേടാം

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

SCROLL FOR NEXT