India

16കാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ജാമ്യത്തിലിറങ്ങി; 14കാരിയുമായി 24കാരന്‍ നാടുവിട്ടു!

16കാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ജാമ്യത്തിലിറങ്ങി; 14കാരിയുമായി 24കാരന്‍ നാടുവിട്ടു!

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവ് ജാമ്യത്തിലിറങ്ങി മറ്റൊരു 14കാരിയുമായി വീണ്ടും നാടുവിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിന്റെ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് ഇയാള്‍ വീണ്ടും മറ്റൊരു കുട്ടിയുമായി മുങ്ങിയത്.  24കാരനായ ദിലിപ് പഡിയാര്‍ എന്ന യുവാവാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി വീണ്ടും നാടുവിട്ടത്. 

ഇയാളുടെ ജാമ്യം റദ്ദക്കാനും കാണാതായ 14കാരിയെ കണ്ടെത്തി ഹാജരാക്കാനും അന്വേഷണ സംഘത്തോട് ഗുജറാത്ത് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 20ന് മുന്‍പ് പെണ്‍കുട്ടിയെ കണ്ടെത്തി ഹാജരാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

2016ല്‍ 16കാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 2018ലാണ് പോക്‌സോ നിയമപ്രകാരം  യുവാവ് അറസ്റ്റിലായത്. പ്രത്യേക കോടതി ഇയാള്‍ക്ക് പത്ത് വര്‍ഷത്തെ തടവ് ശിക്ഷയും വിധിച്ചു. തട്ടിക്കൊണ്ടു പോകല്‍, പീഡന ശ്രമം, ബലാത്സംഗ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചാര്‍ത്തിയത്. 

വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച യുവാവ് ജാമ്യം നേടി. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയുമായി ഇയാള്‍ കടന്നു കളഞ്ഞത്. 

മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ പിതാവ് പിന്നീട് പൊലീസ് ശരിയാംവിധം കേസ് അനേഷിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമ്മര്‍പ്പിച്ചു. ദിലിപ് പഡിയാര്‍ സ്ഥിരം കുറ്റവാളിയാണെന്നും ഹര്‍ജിയില്‍ പെണ്‍കുട്ടിയുടെ പിതാവ് ചൂണ്ടിക്കാട്ടുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം