173 IIT Students Died in Two Decades 70 Percent Deaths in Last 10 Years. TNIE FIle
India

ഐഐടി വിദ്യാർഥികൾക്കിടയിൽ ആത്മഹത്യ വർധിക്കുന്നു; 20 വർഷത്തിനിടെ മരിച്ചത് 173 പേർ

2006 മുതൽ 2015 വരെ 51 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2016 മുതൽ 2026 സെപ്റ്റംബർ വരെയുള്ള ആത്മഹത്യകളുടെ എണ്ണം 120 ആയി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂഡൽഹി: രാജ്യത്തെ ഐഐടി ക്യാംപസുകളിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 173 വിദ്യാർഥികൾ ആത്മഹത്യയിലൂടെയോ മറ്റ് അസ്വാഭാവിക കാരണങ്ങളാലോ മരിച്ചതായി റിപ്പോർട്ട്. ഇതിൽ 70 ശതമാനത്തോളം മരണങ്ങളും കഴിഞ്ഞ 10 വർഷത്തിനിടെയാണ് സംഭവിച്ചത്. ഐഐടി പൂർവവിദ്യാർഥി കൂട്ടായ്മ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.

2006 മുതൽ 2026 സെപ്റ്റംബർ വരെയുള്ള കാലയളവിലെ വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. 2006 മുതൽ 2015 വരെ 51 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2016 മുതൽ 2026 സെപ്റ്റംബർ വരെയുള്ള ആത്മഹത്യകളുടെ എണ്ണം 120 ആയി.

വിവിധ ഐഐടികളിലായി ആകെ 173 മരണങ്ങളെങ്കിലും സംഭവിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഐഐടി കാൺപൂർ പൂർവവിദ്യാർഥിയും ഗ്ലോബൽ ഐഐടി അലുമ്നി സപ്പോർട്ട് ഗ്രൂപ്പ് സ്ഥാപകനുമായ ധീരജ് സിങ്ങാണ് വിവരങ്ങൾ പുറത്ത് വിട്ടത്.

പഠനമനുസരിച്ച് ആത്മഹത്യകളിൽ 82 ശതമാനവും ഐഐടി ക്യാംപസിനുള്ളിലാണ് നടന്നത്. പരീക്ഷകളും ഫലപ്രഖ്യാപന സമയത്തുമാണ് മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെമസ്റ്റർ അവധിക്കാലത്ത് മരണങ്ങൾ കുറയുകയും ചെയ്തു. ഐഐടി വിദ്യാർഥികളുടെ ആത്മഹത്യകൾ ഒറ്റപ്പെട്ട സംഭവങ്ങളായി കാണാനാകില്ലെന്നും ഇത് ഗൗരവമായി പരിഹരിക്കേണ്ട പ്രശ്നമാണെന്നും ധീരജ് സിങ് പറഞ്ഞു. കൃത്യമായ ഇടപെടലുകളിലൂടെ ഇത്തരം മരണങ്ങൾ തടയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ടെക് പഠിക്കുന്ന ആൺകുട്ടികളും വനിതാ പിഎച്ച്ഡി ഗവേഷകരുമാണ് മരിച്ചവരിൽ ഏറെയും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ റിപ്പോർട്ട് ചെയ്ത ആത്മഹത്യകളിൽ ഏകദേശം 60 ശതമാനവും ഈ രണ്ട് വിഭാഗങ്ങളിലാണെന്നാണ് കണ്ടെത്തൽ. പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികളുടെ ആത്മഹത്യാനിരക്ക് ജനറൽ വിഭാഗത്തേക്കാൾ ഇരട്ടിയാണ്.

പ്രശ്നം പരിഹരിക്കുന്നതിനായി ധീരജ് സിങ് 14 നിർദേശങ്ങളടങ്ങിയ നയരേഖയും അവതരിപ്പിച്ചിട്ടുണ്ട്. സഹപാഠികൾ, സീനിയർ വിദ്യാർഥികൾ, പൂർവവിദ്യാർഥികൾ എന്നിവരുടെ നേതൃത്വത്തിൽ മെന്ററിങ് സംവിധാനം ഒരുക്കുക, മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വിദ്യാർഥികളെ കണ്ടെത്തുക, ഇവർ കൗൺസിലിങ് നൽകുക. ക്യാംപസ് തലത്തിൽ മാനസികാരോഗ്യ സർവേകൾ നടത്തുക തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.

അതേസമയം, പഠനത്തിലെ കണക്കുകൾ ഔദ്യോഗിക രേഖകളല്ല. വിവരാവകാശ മറുപടികളും മാധ്യമ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് ഇവ ശേഖരിച്ചത്. അതിനാൽ ഔദ്യോഗിക രേഖകളുമായി കണക്കുകൾ പരിശോധിച്ച് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

173 IIT Students Died in Two Decades 70 Percent Deaths in Last 10 Years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മൂസ് തുറക്കാം'; നിബന്ധനകള്‍ വെച്ച് ഇറാന്‍

ബസ് ഇടിച്ചു തെറിച്ചു വീണു; കണ്ണൂരിൽ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

പിണറായിക്കും റിയാസിനുമെതിരെ അന്വേഷണം,ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മന്ത്രിമാര്‍ ജനങ്ങളെ നോക്കി കൊഞ്ഞണം കുത്തുന്നു, സ്‌പോണ്‍സര്‍മാര്‍ പവര്‍ക്കെട്ടില്‍ നിന്ന് രക്ഷിക്കുമോ?'

'അതൊരു വല്ലാത്ത അവസ്ഥയാണ്, ഇന്റിമേറ്റ് രം​ഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഏറ്റവും അസ്വസ്ഥത ഉണ്ടാക്കുന്നത് അതാണ്'; സംവിധായകൻ