ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം, 17 കാരിയെ മൂന്നുപേര്‍ ലൈം​ഗികമായി പീഡിപ്പിച്ചു; പ്രതിയെ വെടിവെച്ചു വീഴ്ത്തി പൊലീസ് ( വീഡിയോ)

തെക്കന്‍ ഡല്‍ഹിയിലെ കാല്‍കാജി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം
Delhi Police
ഡൽഹി പൊലീസ് പ്രദേശത്ത് പരിശോധന നടത്തുന്നു പിടിഐ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. പാര്‍ക്കിനുള്ളില്‍ വെച്ച് പൊലീസുകാരെന്ന് പറഞ്ഞ് മൂന്നുപേര്‍ ചേര്‍ന്ന് 17 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് ആരോപണം. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Delhi Police
എരിയുന്ന ചിതയിലെ തീയിൽ ഇറച്ചി പാകം ചെയ്തു! യുപിയിൽ ഒരാൾ പിടിയിൽ, 2 പേർ ഓടി രക്ഷപ്പെട്ടു

തെക്കന്‍ ഡല്‍ഹിയിലെ കാല്‍കാജി ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെ പെണ്‍കുട്ടി 17 വയസ്സുള്ള ആണ്‍സുഹൃത്തിനൊപ്പം കാല്‍കാജി ക്ഷേത്രത്തില്‍ പോയിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇരുവരും ക്ഷേത്രത്തിന് സമീപമുള്ള പാര്‍ക്കിലേക്ക് പോയി. അവിടെ വെച്ച് 25-നും 30-നും ഇടയില്‍ പ്രായമുള്ള പ്രതികള്‍ തങ്ങള്‍ക്ക് അടുത്തെത്തിയതെന്ന് പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.

പൊലീസുകാരെന്ന് പറഞ്ഞ പ്രതികള്‍ ആണ്‍സുഹൃത്തിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പ്രതികളിലൊരാള്‍ തോക്കും കത്തിയും കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു. തുടര്‍ന്ന് മറ്റ് രണ്ട് പ്രതികളും ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശത്തെത്തുടര്‍ന്ന് പൊലീസെത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഇതിനിടെ പ്രതികള്‍ സംഭവസ്ഥലത്തു നിന്നും കടന്നുകളഞ്ഞു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, പ്രതികളിലൊരാള്‍ ഡിഎം ഓഫീസ് റോഡിലൂടെ പോയതായി കണ്ടെത്തി. തുടര്‍ന്ന് അമര്‍ കോളനിയില്‍ വെച്ച് പ്രതിയെ വളഞ്ഞു. പൊലീസിന് നേര്‍ക്ക് പ്രതി വെടിവെച്ചതിനെത്തുടര്‍ന്ന്, തിരിച്ച് കാലില്‍ വെടിവെച്ച് വീഴ്ത്തിയാണ് കീഴ്‌പ്പെടുത്തിയത്. ആസിഫ് എന്നയാളാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

Delhi Police
'കുട്ടികളുടെ സുരക്ഷ പ്രധാനം'; അതിക്രമം ഇനി ഇന്ത്യന്‍ അധികൃതര്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുമെന്ന് ഗൂഗിള്‍
Delhi Police
ഉത്തര്‍പ്രദേശ് നാലായി വിഭജിക്കണം, പുര്‍വാഞ്ചല്‍ മുഖ്യമന്ത്രി പദം 'രാജ്ഭര്‍ സമുദായ'ത്തിന്: യുപി മന്ത്രി
Summary

Teen Gang-Raped By 3 Men Posing As Cops In Delhi Park

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Teen Gang-Raped, Killed By 4, Including 3 Minors In Delhi
Rescue operation underway after a building collapsed at Satya Niketan area, in New Delhi
Class 11 student gang-raped in sleeper bus in Delhi
deadbody in suitcase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com