India

200 മീറ്റര്‍ നീളം, ലോകത്തെ ഏറ്റവും നീളമുള്ള മുടിയുമായി 18കാരി; ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ( വീഡിയോ)

എക്കാലത്തേയും ഏറ്റവും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക്

സമകാലിക മലയാളം ഡെസ്ക്

ക്കാലത്തേയും ഏറ്റവും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക്. ഗുജറാത്ത് സ്വദേശിനിയായ 18കാരിയാണ് റെക്കോര്‍ഡിന് ഉടമ. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. 

ഇന്ത്യക്കാരിയായ നീലാന്‍ഷി പട്ടേല്‍ ആണ് ഈ റെക്കോര്‍ഡിന് ഉടമ. അവിശ്വസനീയമായ റെക്കോര്‍ഡുകളുടെ കഥ യുട്യൂബ് ചാനലിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പങ്കുവയ്ക്കുന്നുണ്ട്. ഇക്കൂട്ടത്തിലാണ് നിലാന്‍ഷിയും സ്ഥാനം പിടിച്ചത്.

18 കാരിയായ നീലാന്‍ഷി ഗുജറാത്ത് സ്വദേശിനിയാണ്. ഏറ്റവും നീളമുള്ള തലമുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് 2018 നവംബറിലാണ് നിലാന്‍ഷിയുടെ പേരിലാകുന്നത്. അന്ന് 170.5 സെന്റിമീറ്റര്‍ ആയിരുന്നു മുടിയുടെ നീളം. 2019 സെപ്റ്റംബറില്‍ 190 സെന്റിമീറ്റര്‍ ആയി ആ റെക്കോര്‍ഡ! ഉയര്‍ന്നു. 2020ല്‍ ആ റെക്കോര്‍ഡ് 200 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി.

2020 ഓഗസ്റ്റില്‍ 18 വയസ്സായതിനാല്‍ ഏറ്റവും നീളന്‍ മുടിയള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡില്‍ നിലാന്‍ഷിക്ക് തുടരാനാകില്ല. എന്നാല്‍ ഏക്കാലത്തേയും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് നിലാന്‍ഷിയുടെ പേരിലാണ്. 

ആറാമത്തെ വയസ്സിലാണ് അവസാനമായി നീലാന്‍ഷിയുടെ മുടി വെട്ടിച്ചത്. അന്ന് സലൂണില്‍ നിന്ന് പ്രതീക്ഷിച്ചതു പോലെയുള്ള ഹെയര്‍കട്ട് അല്ല ലഭിച്ചതെന്നും അതുകൊണ്ട് ഇനി മുടി മുറിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. അമ്മ ഉണ്ടാക്കുന്ന എണ്ണയാണ് ഉപയോഗിക്കുന്നതെന്നും ഇതിന്റെ കൂട്ട് രഹസ്യമാണെന്നും നിലാന്‍ഷി പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ആ ട്രെയിന്‍ അല്ല ഈ ട്രെയിന്‍, ബജറ്റില്‍ പ്രഖ്യാപിച്ചത് ബുള്ളറ്റ് ട്രെയിന്‍, കേരളത്തിന് ഇല്ലെന്ന് അറിയാമായിരുന്നു: ഇ ശ്രീധരന്‍

നാം അറിയുന്നില്ല, പല്ലുകളെ ദുർബലപ്പെടുത്തുന്ന 5 ശീലങ്ങൾ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

SCROLL FOR NEXT