India

19കാരിയായ ട്യൂഷന്‍ ടീച്ചര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; വീഡിയോ കാമുകന് അയച്ചുകൊടുത്തു; അറസ്റ്റ്

ട്യൂഷന്‍ ടീച്ചര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: ട്യൂഷന്‍ ടീച്ചര്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ആറും മൂന്നും വയസ്സുള്ള സഹോദരിമാരെയാണ് ട്യൂട്ടര്‍ ക്രൂരമായി പീഡിപ്പിച്ചത്. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ പെന്‍സില്‍ കുത്തിക്കയറ്റുകയും അത് വീഡിയോയില്‍ ചിത്രീകരിച്ച് കാമുകനും അയച്ചുകൊടുക്കുകയും ചെയ്തുവെന്നാണ് പരാതി. 

സംഭവവുമായി ബന്ധപ്പെട്ട് പത്തൊന്‍പതുകാരിയായ ട്യൂട്ടറെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ക്രൂരമായി പീഡിപ്പിച്ച ഇവരെ മര്‍ദ്ദിച്ചശേഷമാണ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ പങ്ക് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. 

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്വകാര്യഭാഗങ്ങളില്‍ വേദനയുണ്ടെന്ന കാര്യം കുട്ടികള്‍ രക്ഷിതാക്കളോട് പറയുകയായിരുന്നു. സ്വകാര്യഭാഗത്തെ മുറിവ് കണ്ടപ്പോള്‍ എങ്ങനെയാണ് പരിക്കേറ്റതെന്ന് അമ്മ ചോദിച്ചു. ട്യൂട്ടര്‍ ദീദി ചെയ്തതാണെന്നായിരുന്നു ഇളയകുട്ടിയുടെ മറുപടി. തുടര്‍ന്ന് മൂത്തകുട്ടിയും അമ്മയോട് ഇത് ആവര്‍ത്തിക്കുകയായിരുന്നു. കുട്ടികള്‍ വേദനയോടെ നിലവിളിച്ചപ്പോള്‍ ഇവരെ വസ്ത്രം ധരിപ്പിച്ച ശേഷം ട്യൂട്ടര്‍ ക്ലാസ്  തുടരുകയായിരുന്നെന്ന് കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ അയല്‍വാസിയായ ട്യൂട്ടറുടെ വീട്ടിലെത്തി അവരെ മര്‍ദ്ദിച്ചതിന് ശേഷം പൊലീസിന് കൈമാറി. പോക്‌സോ വകുപ്പുള്‍പ്പെടെ പ്രകൃതിവിരുദ്ധ പിഡനത്തിനുള്ള കുറ്റങ്ങളാണ് ട്യൂട്ടറുടെ മേല്‍ ചുമത്തിയത്. അതേസമയം ട്യൂട്ടര്‍ ഈ വിഡിയോ കാമുകന് അയച്ച കൊടുത്തത് കണ്ട് പൊലിസും ഞെട്ടി. ട്യൂട്ടറുടെ കാമുകനും പീഡനത്തിന് ഇരയായി പെണ്‍കുട്ടികളുടെ അയല്‍വാസിയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT