രാജ്യത്തെ അദ്യബുള്ളറ്റ് ട്രെയിന്‍ അടുത്തവര്‍ഷം ഓഗസ്റ്റ് 15ന് ട്രാക്കില്‍ 
India

ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ...; രാജ്യത്തെ ആദ്യബുള്ളറ്റ് ട്രെയിന്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് 15ന് ട്രാക്കില്‍; മണിക്കൂറില്‍ 329 കിലോമീറ്റര്‍ വേഗം

അഞ്ച് ഘട്ടങ്ങളായാണ് 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ - അഹമ്മദാബാദ് അതിവേഗ റെയില്‍ പാത പൂര്‍ത്തിയാകുക.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ അടുത്ത വര്‍ഷം ഓഗസ്റ്റ് പതിനഞ്ചിന് സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യഘട്ടം സൂറത്തില്‍ നിന്ന് ബിലിമോറ വരെ് നൂറ് കിലോമീറ്റര്‍ വരെയാകും സര്‍വീസ് നടത്തുകയെന്ന് മന്ത്രി പറഞ്ഞു.

അഞ്ച് ഘട്ടങ്ങളായാണ് 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ - അഹമ്മദാബാദ് അതിവേഗ റെയില്‍ പാത പൂര്‍ത്തിയാകുക. ആദ്യഘട്ടത്തില്‍ സൂറത്തില്‍ നിന്ന് ബിലിമോറയാണ് സര്‍വീസ് നടത്തുക. മറ്റ് നാല് ഘട്ടങ്ങള്‍ 2029 ഡിസംബറോടെ പൂര്‍ത്തികരിക്കുമെന്നും മന്ത്രി പറഞ്ഞു.

ബുള്ളറ്റ് ട്രെയിനിന് ആകെയുള്ളത് 12 സ്റ്റോപ്പുകളാണ് ഉള്ളത്. മഹാരാഷ്ട്രയില്‍ നാലും ഗുജറത്തില്‍ എട്ടും സ്റ്റോപ്പുകളാണ് ഉള്ളത്. മണിക്കൂറില്‍ 320 കിലോമീറ്ററാണ് വേഗം. നിലവില്‍ അഹമ്മദാബാദില്‍ നിന്ന് മുംബൈയില്‍ എത്താന്‍ ഒന്‍പത് മണിക്കൂര്‍ നേരമാണ് വേണ്ടത്. ബുള്ളറ്റ് ട്രെയിന്‍ പൂര്‍ത്തിയാകുന്നതോടെ 508 കിലോമീറ്റര്‍ ദുരം സഞ്ചരിക്കാന്‍ വേണ്ടിവരിക രണ്ട് മണിക്കൂര്‍ ഏഴ് മിനിറ്റ് സമയമാണ്. '2027ലെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തും' അശ്വിനി വൈഷ്ണവ് പറഞ്ഞു

1st Bullet Train To Run On 15th August, 2027: Union Railway Minister Ashwini Vaishnaw

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിനോയ് വിശ്വമല്ല പിണറായി വിജയന്‍; സിപിഐ ചതിക്കുന്ന പാര്‍ട്ടിയല്ല; വെള്ളാപള്ളിയെ കാറില്‍ കയറ്റിയത് ശരി'

ഇന്ത്യയിൽ 391 പാക് തടവുകാർ; പാകിസ്ഥാനിൽ 199 മത്സ്യത്തൊഴിലാളികൾ; പട്ടിക കൈമാറി

7 കളിയില്‍ ഒരു ജയം മാത്രം; എന്‍സ്‌കോ മരെസ്ക്കയുടെ 'ചെല്‍സി കസേര'യും തെറിച്ചു!

'ലോകത്തെ ഏറ്റവും വലിയ വെല്ലുവിളി ഭവനമില്ലായ്മയെ മറികടക്കല്‍; ലൈഫില്‍ അഞ്ച് ലക്ഷം വീടുകള്‍ ഫെബ്രുവരിയില്‍'

ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും; ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയിലെന്ന് മുഖ്യമന്ത്രി

SCROLL FOR NEXT