തീപിടിച്ച് കത്തിനശിച്ച വീട്/ എഎൻഐ 
India

അര്‍ധ രാത്രി വീടിന് തീപിടിച്ചു; രണ്ട് കുട്ടികളടക്കം ആറ് പേര്‍ വെന്തു മരിച്ചു

വെങ്കടപുര്‍ ഗ്രാമത്തിലെ പത്മ എന്ന സ്ത്രീയും ഇവരുടെ ഭര്‍ത്താവും ഇവരുടെ നാല് ബന്ധുക്കളുമാണ് അപകടത്തില്‍ മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: അര്‍ധ രാത്രി വീടിന് തീപിടിച്ച് ഉറങ്ങുകയായിരുന്ന ആറ് പേര്‍ വെന്തു മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലയിലാണ് ദാരുണ സംഭവം. 

വെങ്കടപുര്‍ ഗ്രാമത്തിലെ പത്മ എന്ന സ്ത്രീയും ഇവരുടെ ഭര്‍ത്താവും ഇവരുടെ നാല് ബന്ധുക്കളുമാണ് അപകടത്തില്‍ മരിച്ചത്. പത്മയുടെ വീട്ടില്‍ താമസിക്കാനെത്തിയ മരുമകള്‍ മോനിക, ഇവരുടെ രണ്ട് കുട്ടികള്‍ ബന്ധുവായ മറ്റൊരാള്‍ എന്നിവരാണ് അപകടം നടക്കുമ്പോള്‍ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നത്. നാല് പേരും രണ്ട് ദിവസം മുന്‍പാണ് വീട്ടില്‍ വിരുന്നെത്തിയതെന്ന് പൊലീസ് പറഞ്ഞു. 

രാത്രി 12നും 12.30യ്ക്കും ഇടയ്ക്കാണ് വീടിന് തീപിടിച്ചത്. അയല്‍ക്കാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവം നടക്കുമ്പോള്‍ വീടിനകത്ത് ആറ് പേരും ഉറങ്ങുകയായിരുന്നു. വീട് പൂര്‍ണമായും കത്തി നശിച്ചു. 

അഗ്നിരക്ഷാ സേന എത്തി തീ അണച്ചെങ്കിലും അകത്തുണ്ടായിരുന്ന ആറ് പേരും വെന്തു മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി