പ്രതീകാത്മക ചിത്രം 
India

കല്യാണത്തിനു വന്നവര്‍ തമ്മില്‍ പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കം, വെടിവയ്പ്; രണ്ടു പേര്‍ മരിച്ചു

ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: വിവാഹ ചടങ്ങിനിടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പ്. രണ്ട് പേര്‍ മരിക്കുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയിലെ ഗര്‍ഹാനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ലഹാര്‍പ ഗ്രാമത്തിലാണ് സംഭവം.

ഞായറാഴ്ച രാത്രിയാണ് സംഭവം. ഒരു വിവാഹച്ചടങ്ങില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്. ലവ്കുഷ്, രാഹുല്‍ എന്നിവരാണ് മരിച്ചത്.

വെടിയേറ്റ മറ്റ് അഞ്ച് പേര്‍ ഭോജ്പൂര്‍ ജില്ലാ ആസ്ഥാനമായ ആറയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ