പ്രതീകാത്മക ചിത്രം 
India

ജമ്മുവില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

അനന്ത്‌നാഗിലെ പോഷ്‌ക്രീരി പ്രദേശത്തുവച്ചാണ് സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടിയത്.

Author : സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. അനന്ത്‌നാഗിലെ പോഷ്‌ക്രീരി പ്രദേശത്തുവച്ചാണ് സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടിയത്. 

പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്നറിയുന്നതിനായി തിരച്ചില്‍ ശക്തമാക്കിയതായും സുരക്ഷാ സേന അറിയിച്ചു. നിരോധിത ഭീകരസംഘടനയായ എച്ച്എമ്മിന്റെ ചാവേറുകളായ ഡാനിഷ് ഭട്ട്, ബഷാരത് നബി എന്നിവരാണ് കൊല്ലപ്പെട്ടത്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന പ്രദേശം വളയുകയായിരുന്നു. അതിനുശേഷമാണ് ഭീകരരുമായി ഏറ്റുമുട്ടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍