പ്രതീകാത്മക ചിത്രം 
India

കൂടെ താമസിച്ച പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ യുവാവ് വിസമ്മതിച്ചു; ആള്‍ക്കൂട്ടം തല്ലിക്കൊന്നു 

ഗുജറാത്തില്‍ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ വിസമ്മതിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിയെ കല്യാണം കഴിക്കാന്‍ വിസമ്മതിച്ച യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വല്‍സാദിലാണ് സംഭവം. സഞ്ജയ് ബുസ്‌റയാണ് ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായത്. മൂന്ന് വര്‍ഷം മുന്‍പ് പെണ്‍കുട്ടിയുമായി സഞ്ജയ് ബുസ്‌റയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ഒരുമിച്ചാണ് താമസിച്ചിരുന്നത്. എന്നാല്‍ യുവതിയെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

മകളെ കല്യാണം കഴിക്കാന്‍ 20കാരന്‍ വിസമ്മതിച്ചതോടെ അച്ഛന്‍ നാട്ടുക്കൂട്ടത്തെ സമീപിച്ചു. വിഷയത്തില്‍ നാട്ടുക്കൂട്ടം ഇടപെട്ടതിനിടെയാണ് നാട്ടുകാരില്‍ ചിലര്‍ സഞ്ജയിനെ ആക്രമിച്ചത്. ഇടി കൊണ്ട് കുഴിയില്‍ വീണിട്ടും യുവാവിനെ ആക്രമിക്കുന്നത് നാട്ടുകാര്‍ തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

SCROLL FOR NEXT