India

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിന്റെ ഭാഗമായാണ് രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇറക്കിയത് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ട്  പിന്‍വലിക്കാന്‍ നിര്‍ദേശമില്ലെന്ന് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തിലാണ് 2000ത്തിന്റെ പുതിയ നോട്ട് ഇറക്കിയത്. നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന്
2016 ഡിസംബര്‍ 10 വരെയുള്ള കണക്കനസരിച്ച് 12.44 ലക്ഷം കോടിയുടെ അസാധുനോട്ടുകള്‍ റിസര്‍വ് ബാങ്കിെന്റ കറന്‍സി ചെസ്റ്റുകളില്‍ തിരിച്ചെത്തിയതായും അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചു

ഈ വര്‍ഷം മാര്‍ച്ചിലെ കണക്കനുസരിച്ച് 12 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പ്രചാരണത്തിലുള്ളത്. ജനുവരി അവസാനം ഇത് 9.921 ലക്ഷം കോടി രൂപയായിരുന്നു. അഴിമതിയും കള്ളപ്പണവും തടയുക ലക്ഷ്യമിട്ടാണ് നോട്ട് നിരോധനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയത്. ഇതേ തുടര്‍ന്ന്  ബാങ്കുകളിെല നിക്ഷേപം വര്‍ധിച്ചു. മാത്രമല്ല പലിശനിരക്ക് കുറയ്ക്കാനായെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT