India

2019ല്‍ ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക പ്രാദേശിക പാര്‍ട്ടികളെന്ന് ചന്ദ്രബാബു നായിഡു

2019ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിജെപിയെ ജനം അധികാരത്തില്‍ നിന്ന് തൂത്തെറിയും - കേന്ദ്രസര്‍ക്കാരില്‍ പ്രാദേശിക പാര്‍ട്ടികള്‍ പ്രധാനസ്ഥാനം വഹിക്കുമെന്ന് ചന്ദ്രബാബു നായിഡു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2019ലെ ലോക്സഭാ തെരഞ്ഞടുപ്പില്‍ ബിജെപിയെ ജനം അധികാരത്തില്‍ നിന്ന് തൂത്തെറിയുമെന്ന്  ചന്ദ്രബാബു നായിഡു. കേന്ദ്രസര്‍ക്കാരില്‍ പ്രാദേശിക പാര്‍ട്ടികള്‍ പ്രധാനസ്ഥാനം വഹിക്കുമെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.

2019ല്‍ പ്രാദേശികപാര്‍ട്ടികളാവും പ്രധാനമന്ത്രിയെ തീരുമാനിക്കുക. എല്ലാ പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്തും. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി പരാജയത്തിന്റെ രുചിയറിയാനിരിക്കുന്നേയുള്ളുവെന്നും നായിഡു പറഞ്ഞു.

ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റാന്‍ എല്ലാ പാര്‍ട്ടികളും ഒന്നിക്കണം. ഈ പോരാട്ടത്തിന് തെലുങ്ക് ദേശം പാര്‍ട്ടി എല്ലാവിധ പിന്തുണയും നല്‍കുമെന്നും നായിഡു പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് മോദി സര്‍്ക്കാര്‍ ചെയ്യുന്നത്. സംസ്ഥാനങ്ങളോട്  അനീതി കാണിക്കുകയാണെന്നും നായിഡു കൂട്ടിച്ചേര്‍ത്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൂരൽമല - മുണ്ടക്കൈ ദുരിതബാധിതർക്ക് പ്രഖ്യാപിച്ച വീടുകളുടെ നിർമ്മാണം ഇഴയുന്നു; കോൺഗ്രസിനും ലീഗിനും വിമർശനം

'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്‌കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍