ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു എഎൻഐ
India

ബസ് 200 മീറ്റര്‍ താഴ്ചയിലേക്ക് മറിഞ്ഞു, ഉത്തരാഖണ്ഡില്‍ 36 പേര്‍ മരിച്ചു; അപകടകാരണം ഓവര്‍ലോഡ് - വിഡിയോ

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുറഞ്ഞത് 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണം 36 ആയി. മരിച്ചവരില്‍ നിരവധി കുട്ടികളുണ്ട്. ബസില്‍ പരിധിയിലധികം ആളുകളെ കയറ്റിയതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

തിങ്കളാഴ്ച രാവിലെ അല്‍മോറ ജില്ലയിലെ രാംനഗറിലാണ് സംഭവം. ഗര്‍വാളില്‍ നിന്ന് കുമയൂണിലേക്ക് പോകുകയായിരുന്നു ബസ്. അല്‍മോറയിലെ മാര്‍ച്ചുലയില്‍ വെച്ചാണ് അപകടമുണ്ടായതെന്ന് ജില്ലാ കലക്ടര്‍ അലോക് കുമാര്‍ പാണ്ഡെ പറഞ്ഞു. 200 മീറ്റര്‍ താഴ്ചയിലേക്ക് വീഴുമ്പോള്‍ ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നിര്‍ദേശം നല്‍കി. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ എയര്‍ലിഫ്റ്റ് ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT