സിആർപിഎഫിൽ മൊത്തം 3,25,000 ജീവനക്കാരാണ് ഉള്ളത് ഫയൽ
India

85 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം; സിആര്‍പിഎഫില്‍ 2600 പാചകക്കാര്‍ക്കും വാട്ടര്‍ കാരിയര്‍മാര്‍ക്കും സ്ഥാനക്കയറ്റം

രാജ്യത്തെ ഏറ്റവും വലിയ അര്‍ദ്ധ സൈനിക വിഭാഗമായ സിആര്‍പിഎഫിന്റെ ചരിത്രത്തില്‍ ആദ്യമായി പാചകക്കാര്‍ക്കും (കുക്ക്) വാട്ടര്‍ കാരിയര്‍മാര്‍ക്കും സ്ഥാനക്കയറ്റം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ അര്‍ദ്ധ സൈനിക വിഭാഗമായ സിആര്‍പിഎഫിന്റെ ചരിത്രത്തില്‍ ആദ്യമായി പാചകക്കാര്‍ക്കും (കുക്ക്) വാട്ടര്‍ കാരിയര്‍മാര്‍ക്കും സ്ഥാനക്കയറ്റം. കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ജോലി ചെയ്യുന്ന 1700 കുക്കുമാരെയും 900 വാട്ടര്‍ കാരിയര്‍മാരെയും ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കാണ് സ്ഥാനക്കയറ്റം നല്‍കി നിയമിച്ചത്. സിആര്‍പിഎഫിന്റെ 85 വര്‍ഷ ചരിത്രത്തിനിടയില്‍ ഇതാദ്യമായാണ്.

നിലവില്‍ സിആര്‍പിഎഫില്‍ അടുക്കള, കാന്റീന്‍ അടക്കമുള്ള ജോലികള്‍ നിര്‍വഹിക്കുന്നത് 12,250 ജീവനക്കാരാണ്. സിആര്‍പിഎഫിന്റെ മൊത്തം തൊഴില്‍ശേഷിയായ 3,25,000 ജീവനക്കാര്‍ക്ക് വേണ്ടിയാണ് ഇവര്‍ ജോലികള്‍ നിര്‍വഹിക്കുന്നത്. ബുധനാഴ്ചയാണ് 1700 കുക്കുമാരെയും 900 വാട്ടര്‍ കാരിയര്‍മാരെയും ഹെഡ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കി ഉത്തരവ് ഇറങ്ങിയത്. സൈനികരുടെ ആരോഗ്യപരിപാലന രംഗത്ത് ഇവര്‍ വലിയ പങ്കാണ് വഹിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷ് ഭരണകാലത്ത് 1939ലാണ് സിആര്‍പിഎഫ് രൂപീകൃതമാകുന്നത്. മറ്റു ജീവനക്കാര്‍ക്കായി ഭക്ഷണം പാചകം ചെയ്യുന്നത് അടക്കമുള്ള ജോലികള്‍ നിര്‍വഹിച്ച് വരുന്ന ഇവര്‍ക്ക് കുക്ക്, വാട്ടര്‍ കാരിയര്‍ എന്നി പേരുകളില്‍ പ്രത്യേക കേഡര്‍ അനുവദിച്ചത് 2016ലാണ്. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുകയായിരുന്നു.

മുന്‍പ് അധികാരശ്രേണിയില്‍ ഏറ്റവും താഴെ വരുന്ന കുക്കുമാരും വാട്ടര്‍ കാരിയര്‍മാരും ശരാശരി 30 മുതല്‍ 35 വര്‍ഷം വരെ സേവനം ചെയ്ത ശേഷം അതേ തസ്തികയില്‍ തന്നെ വിരമിക്കുന്നതാണ് പതിവ്. ഇതിലാണ് ഇപ്പോള്‍ മാറ്റം ഉണ്ടായിരിക്കുന്നത്. 1983നും 2004നും ഇടയില്‍ സിആര്‍പിഎഫില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കാണ് സ്ഥാനക്കയറ്റം ലഭിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT