പ്രതീകാത്മക ചിത്രം 
India

വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ മൂന്ന് സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത

കാഞ്ചന്‍ (4) ശക്തി (7) അമൃത (9) എന്നിവരാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡിഗഡ്:  കാണാതായ മൂന്ന് സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തി. ജലന്ധര്‍ ജില്ലയിലെ കാണ്‍പൂര്‍ ഗ്രാമത്തിലാണ് സംഭവം. 

ഞായറാഴ്ചയാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പൊലീസില്‍  പരാതി നല്‍കിയത്. പണി കഴിഞ്ഞ് മടങ്ങിയെയത്തിയപ്പോള്‍ കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാഞ്ചന്‍ (4) ശക്തി (7) അമൃത (9) എന്നിവരാണ് മരിച്ചത്.

മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പകല്‍ കുട്ടികളുടെ പിതാവ് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിനിടെയാണ് കുട്ടികളുടെ മൃതദേഹം ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തിതയതെന്ന് പൊലീസ് പറഞ്ഞു. കുടിയേറ്റ തൊഴിലാളിയായ കുടുംബം വാടകവീട്ടിലാണ് താമസം. കുട്ടികളുടെ അച്ഛന്‍ നിരന്തരമായി മദ്യപിക്കുന്ന ആളാണെന്നും ബഹളം വയ്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വീടൊഴിയാനും ആവശ്യപ്പെട്ടിരുന്നതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21