അസം മുഖ്യമന്ത്രി ഹിമന്ത ഭാര്യയ്‌ക്കൊപ്പം/ ചിത്രം പിടിഐ 
India

'ഒരു ദിവസം ഞാന്‍ മുഖ്യമന്ത്രിയാവും, 30 വര്‍ഷം മുന്‍പ് ഹിമന്ത പറഞ്ഞു' വെളിപ്പെടുത്തലുമായി ഭാര്യ

ഭാവിയെ കുറിച്ച് അദ്ദേഹത്തിന് നല്ല ഉറപ്പുണ്ടായിരുന്നു. 22ാം വയസില്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായി 

സമകാലിക മലയാളം ഡെസ്ക്

ഗുവാഹതി; മുപ്പത് വര്‍ഷം മുന്‍പ് താന്‍ ഒരുദിവസം അസമിന്റെ മുഖ്യമന്ത്രിയാകുമെന്ന് ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞതായി ഭാര്യയുടെ വെളിപ്പെടുത്തല്‍. 22 വയസുള്ളപ്പോഴായിരുന്നു ഹിമന്ത തന്നോട് ഇക്കാര്യം പറഞ്ഞത്. ആസമയം ഞങ്ങള്‍ ഗുവാഹതിയിലെ കോളജില്‍ പഠിക്കുകയാണ്. തനിക്ക് അന്ന് 17 വയസായിരുന്നു പ്രായം. ഒരുദിവസം താന്‍ അസമിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന കാര്യം അമ്മയോട് പറയണമെന്ന് ഹിമന്ത പറഞ്ഞതായി ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ പറഞ്ഞു.

ഭാവിയെ കുറിച്ച് അദ്ദേഹത്തിന് നല്ല ഉറപ്പുണ്ടായിരുന്നു. 22ാം വയസില്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമായെന്നും ഹിമന്തയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ പറഞ്ഞു. മെയ് 9ന് വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ അദ്ദേഹം പറഞ്ഞു താനാണ് അസമിന്റെ നിയുക്ത മുഖ്യമന്ത്രിയെന്ന്. ഇത് കേട്ടപാടെ ആശ്ചര്യത്തോടെ താന്‍ ചോദിച്ചു ആരെന്ന്?. താന്‍ തന്നെയെന്നായിരുന്നു ഹിമന്തയുടെ മറുപടിയെന്ന് ഭാര്യ പറയുന്നു. 

മെയ് 10നാണ് അസമിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ഹിമന്ത സത്യപ്രതിജ്ഞ ചെയ്തത്. ചടങ്ങിന് അമ്മയും ഭാര്യയും മക്കളും  സാക്ഷ്യം വഹിച്ചിരുന്നു. 

അദ്ദേഹം എംഎല്‍എയായിരുന്നപ്പോഴായിരുന്നു തന്റെ വിവാഹം. പിന്നീട് അദ്ദേഹം മന്ത്രിയായി. അദ്ദേഹം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഞാന്‍ മനസിലാക്കി. ഇപ്പോള്‍ അദ്ദേഹം അസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ തനിക്ക് കുറച്ച് ദീവസങ്ങള്‍ വേണ്ടിവന്നെന്നും ഭാര്യ പറഞ്ഞു.

വിദ്യാര്‍ഥിയായിരിക്കെ അസം സ്റ്റുഡന്റ് യൂണിയന്റെ നേതാവായിരുന്നു ഹിമന്ത. 1994 സജീവരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്.  അന്നത്തെ അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലത മനസിലാക്കിയ മുഖ്യമന്ത്രി ഹിതേശ്വര്‍ സൈക്കിയ യുവജനക്ഷേമസമിതിയുടെ സെക്രട്ടറിയാക്കി. 96ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ജലൂക്ക്ബാരിയില്‍ നിന്ന് മത്സരിച്ചത്. അന്ന് പ്രമുഖ നേതാവ് ബ്രിഗുകുമാര്‍ ഫുഖനോട് 17128 വോട്ടുകള്‍ക്കാണ് പരാജയപ്പട്ടത്.

2001ല്‍ ജലൂക്ക്ബാരിയില്‍ നിന്ന് തന്നെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് 10,019 വോട്ടുകള്‍ക്കാണ് ജയിച്ചത്. എന്നാല്‍ ഇത്തവണ അതേ മണ്ഡലത്തില്‍ ഒരുലക്ഷത്തില്‍പ്പരം വോട്ടിനാണ് ജയിച്ചത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

മോഷണം ആരോപിച്ച് മർദ്ദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി,പി ജി ഡി സി എ തുടങ്ങിയ കോഴ്സുകൾക്ക് ഐ എച്ച് ആർ ഡിയിൽ ഇപ്പോൾ അപേക്ഷിക്കാം

'2026 മാര്‍ച്ച് 27'ന് മെസിയും ലമീന്‍ യമാലും നേര്‍ക്കുനേര്‍!

'കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്'; ആരാണ് ജസ്റ്റിസ് സൗമെന്‍ സെന്‍?

SCROLL FOR NEXT