പുഴയില്‍ സിലിണ്ടറുകള്‍ ഒഴുകുന്ന കാഴ്ച 
India

പുഴ നിറയെ ചുവപ്പന്‍ ഗ്യാസ് കുറ്റികള്‍, കാഴ്ച കണ്ട് ഞെട്ടി നാട്ടുകാര്‍; പിടിച്ചെടുക്കാന്‍ കൂട്ടത്തോടെ തീരത്ത്- വിഡിയോ

മഹാരാഷ്ട്രയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്തമഴയാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: മഹാരാഷ്ട്രയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കനത്തമഴയാണ്. താഴ്ന്നപ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറി ജനം ദുരിതം നേരിടുകയാണ്. അതിനിടെ മഹാരാഷ്ട്രയില്‍ പുഴയില്‍ സിലിണ്ടറുകള്‍ ഒഴുകുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

റായ്ഗഡിലാണ് സംഭവം. ഇവിടെയുള്ള എല്‍പിജി ബോട്ട്‌ലിങ് പ്ലാന്റില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് മൂവായിരത്തോളം സിലിണ്ടറുകള്‍ പുഴയിലേക്ക് ഒഴുകിയെത്തിയത്. ശക്തമായ ഒഴുക്കില്‍ പാതല്‍ഗംഗ നദിയിലേക്കാണ് ഗ്യാസ് കുറ്റികള്‍ ഒഴുകിയെത്തിയത്. ബോട്ട്‌ലിങ് പ്ലാന്റിന്റെ മതില്‍ തകര്‍ത്താണ് സിലിണ്ടറുകള്‍ കൂട്ടത്തോടെ ഒഴുക്കില്‍ പുറത്ത് എത്തിയത്.

പാചക വാതകത്തിനു ക്ഷാമം നേരിടുന്ന കാലത്ത് ഇങ്ങനെയൊരു കാഴ്ച കണ്ട നാട്ടുകാര്‍ സിലിണ്ടറുകള്‍ വാരിക്കൂട്ടാന്‍ പുഴയുടെ തീരങ്ങളില്‍ തടിച്ചുകൂടി. ഇവരെടുത്ത വിഡിയോകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. സിലിണ്ടറുകള്‍ കണ്ടാല്‍ ഉടന്‍ വിവരം അറിയിക്കണമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

3,000 Gas Cylinders Float In River As Flood Water Breaches Plant

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!