അഹമ്മദാബാദ്: ഗണിതത്തിന് 100ൽ 36, ഇംഗ്ലിഷിന് 35, സയൻസിന് 38...ഐഎഎസ് ഉദ്യോഗസ്ഥനായ തുഷാർ സുമേരയുടെ പത്താം ക്ലാസിലെ മാർക്കാണ് ഇത്. പൊരുതാൻ തയ്യാറായാൽ എന്തും സാധ്യമാവും എന്ന് തെളിയിക്കുന്ന തുഷാറിന്റെ മാർക്ക് ലിസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
പഠന മികവില്ലാതിരുന്നതിന്റെ പേരിൽ എല്ലാവരും എഴുതി തള്ളിയൊരു വിദ്യാർഥി സിവിൽ സർവീസും എഴുതിയെടുത്ത് ജനങ്ങളെ സേവിക്കുകയാണ് ഇപ്പോൾ. ഗുജറാത്തിലെ ഭറൂച് ജില്ലാ കലക്‌ടറാണ് തുഷാർ സുമേര. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണാണു തുഷാറിന്റെ മാർക്ക്‌ലിസ്റ്റ് ട്വിറ്ററിൽ പങ്കുവച്ചത്.
തുഷാറിന് ജീവിതത്തിൽ ഒന്നുമാകാൻ കഴിയില്ലെന്നാണ് സ്കൂൾ അധികൃതരും നാട്ടുകാരും അക്കാലത്തു പറഞ്ഞിരുന്നതെന്ന് അവനീഷ് ട്വീറ്റിൽ പറയുന്നു. ജില്ലാ കലക്ടറുടെ കസേരയിൽ തുഷാർ ഇരിക്കുന്ന ചിത്രവും നൽകിയിട്ടുണ്ട്. 2012ൽ ആണ് തുഷാർ സുമേര ഐഎഎസ് നേടിയത്. ഐഎഎസ് പരീക്ഷ പൂർത്തിയാക്കുന്നതിന് മുൻപ് സ്‌കൂൾ അധ്യാപകനായിരുന്നു തുഷാർ.
സ്വയം പഠിച്ചാണ് സിവിൽ സർവീസ് പരീക്ഷയിലെ ഇംഗ്ലീഷും ഗണിതവും പാസായത് എന്ന് തുഷാർ പറയുന്നു. നിരവധി ക്ഷേമ പദ്ധതികൾ വിജയകരമായി നടപ്പാക്കിയതിന് ഭറൂച്ച് ജില്ലാ ഭരണകൂടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അഭിനന്ദിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates