നസീര്‍ അഹമ്മദ് നദ്‌റൂ, അസം അഷ്‌റഫ് മിര്‍, ആദില്‍ റാഷിദ് ഭട്ട്, അബ്ദുല്‍ റാഷിദ് ഭട്ട് എന്നിവരാണ് മരിച്ചത്. പ്രതീകാത്മക ചിത്രം
India

ആക്രിസാധനങ്ങള്‍ ഇറക്കുന്നതിടയില്‍ സ്‌ഫോടനം: കശ്മീരില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ബാരാമുള്ളയിലെ ആക്രിക്കടയിലാണ് സ്‌ഫോടനം ഉണ്ടായത്.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയിലെ സോപോറിലുണ്ടായ സ്‌ഫോടനത്തെത്തുടര്‍ന്ന് നാല് പേര്‍ കൊല്ലപ്പെട്ടു. ആക്രിക്കടയില്‍ സാധനങ്ങളിറക്കുന്നതിടെയാണ് സ്‌ഫോടനം ഉണ്ടായത്.

ബാരാമുള്ളയിലെ ആക്രിക്കടയിലാണ് സ്‌ഫോടനം ഉണ്ടായത്. നസീര്‍ അഹമ്മദ് നദ്‌റൂ, അസം അഷ്‌റഫ് മിര്‍, ആദില്‍ റാഷിദ് ഭട്ട്, അബ്ദുല്‍ റാഷിദ് ഭട്ട് എന്നിവരാണ് മരിച്ചത്. മരിച്ച നാല് പേരും സോപോര്‍ സ്വദേശികളാണ്. പരിക്കേറ്റവരെ എസ്‌കെഐഎംസ് പ്രവേശിപ്പിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി ഈ മേഖലയില്‍ യാതൊരു തരത്തിലുള്ള ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നില്ല. അന്തരിച്ച കശ്മീര്‍ വിഘടനവാദി നേതാവ് സയ്യിദ് അലി ഗീലാനിയുടെ രാഷ്ട്രീയ ശക്തികേന്ദ്രം കൂടിയായിരുന്നു ഈ പ്രദേശം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഇനി കാത്തിരിക്കണ്ട! യഷിന്റെ 'ടോക്സിക്' ട്രെയ്‌ലർ വരുന്നു; തീയതി പുറത്ത്

Kerala PSC: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഒഴിവ്; ബ്രെയിലിസ്റ്റ് തസ്തിക, അവസാന തീയതി സെപ്റ്റംബർ 2

'ഫസ്റ്റ് ഹീറോ എന്റെ അപ്പ'; വിജയ്‌യും മകനും തമ്മിൽ മിണ്ടാറില്ല എന്ന് പറഞ്ഞവരൊക്കെ എവിടെ ? വൈറലായി ജേസൺ സഞ്ജയ്‌യുടെ മറുപടി