പ്രതീകാത്മക ചിത്രം 
India

മാസ്‌ക് ധരിച്ച് നാലംഗസംഘം കാറില്‍ എത്തി; സഹോദരന്റെ മുന്നില്‍ വച്ച് 25കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി

യുവതിയെ ലൈംഗികമായി അക്രമിക്കുന്നത് തടഞ്ഞതിനെ തുടര്‍ന്ന് സഹോദരന്റെ മുന്നില്‍വച്ച് 25 കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  വീട്ടില്‍ മാസ്‌ക് ധരിച്ചെത്തിയ നാലംഗ സംഘം ഇളയ സഹോദരന്റെ മുന്നില്‍ വച്ച് 25കാരിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയതായി പരാതി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു കേസിനാസ്പദമായ സംഭവം. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

ശനിയാഴ്ച ഉച്ചയോടെയാണ് കാറില്‍ നിന്നിറങ്ങിയ നാലംഗ സംഘം യുവതിയുടെ വീട്ടില്‍ എത്തിയത്. അതിലൊരാള്‍ പ്രദേശവാസിയാണെന്ന് യുവതി പറഞ്ഞു. അവര്‍ വീട്ടിലെത്തിയ പിന്നാലെ യുവതിയുടെ അമ്മയെ പിടികൂടി മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു. ഇതിന് പിന്നാലെ യുവതിയെ ലൈംഗികമായി ആക്രമിക്കാന്‍ ശ്രമിച്ചത് സഹോദരന്‍ തടയുകയായിരുന്നു. ഇതേതുടര്‍ന്ന നാലംഗ സംഘം സഹോദരനെ ക്രൂരമായി മര്‍ദ്ദിക്കുകയും അവന്റെ മുന്നില്‍വച്ച് യുവതിയുടെ വസ്ത്രം വലിച്ചുകീറീയെറിഞ്ഞ ശേഷം ഇറങ്ങിപ്പോകുകയുമായിരുന്നു.

പ്രദേശവാസിയായ ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇയാള്‍ക്കൊപ്പമെത്തിയ സംഘം ലൈംഗികമായി പീഡിപ്പിച്ചതായി യുവതി പറഞ്ഞു. പ്രദേശവാസിയായ ആള്‍ യുവതിയെ വിവാഹം കഴിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. അതിന് തടസം നിന്നാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും രക്ഷപ്പെട്ട പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT