പ്രതീകാത്മക ചിത്രം 
India

കുഞ്ഞുങ്ങള്‍ അടക്കം 40 കുരങ്ങന്മാരെ വിഷം കൊടുത്ത് കൊന്ന് ചാക്കിലാക്കിയ നിലയില്‍; കിരാതം, അന്വേഷണം 

തെലങ്കാനയില്‍ കുഞ്ഞുങ്ങള്‍ അടക്കം 40 കുരങ്ങന്മാരെ സാമൂഹ്യവിരുദ്ധര്‍ വിഷം നല്‍കി കൊലപ്പെടുത്തിയ നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ കുഞ്ഞുങ്ങള്‍ അടക്കം 40 കുരങ്ങന്മാരെ സാമൂഹ്യവിരുദ്ധര്‍ വിഷം നല്‍കി കൊലപ്പെടുത്തിയ നിലയില്‍. കിരാത സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

മഹാബൂബാബാദ് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ചാക്കിലാക്കിയ നിലയില്‍ കുരങ്ങന്മാരുടെ ശവശരീരം കണ്ടെത്തുകയായിരുന്നു. നാട്ടുകാരാണ് കുന്നിന്റെ മുകളില്‍ നിന്ന് ഇവ കണ്ടെത്തിയത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചാക്കിലാക്കിയ നിലയില്‍ ശവശരീരങ്ങള്‍ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

സംഭവം നടന്നിട്ട് അഞ്ചോ ആറോ ദിവസം ആയിട്ടുണ്ടാകാമെന്ന് പൊലീസ് പറയുന്നു. പ്രദേശവാസികളാകാം ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല