മഞ്ജുനാഥ്  എക്‌സ്‌
India

20കാരിയുമായി ഒളിച്ചോടി; വിവാഹച്ചടങ്ങ് വീട്ടില്‍ നടത്താമെന്ന് ഉറപ്പ് നല്‍കി; 40കാരനെ തല്ലിക്കൊന്നു; ആറ് പേര്‍ പിടിയില്‍

ഇരുപത് ദിവസം മുന്‍പാണ് ഒളിച്ചോടിയ ഇരുവരും ഹൊസഗുഡ്ഡ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: 20കാരിയുമായി ഒളിച്ചോടി വിവാഹം ചെയ്ത നാല്‍പ്പതുകാരനെ തല്ലിക്കൊന്നു. കര്‍ണാടകയലെ ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം. യുവതിയുടെ ബന്ധുക്കളാണ് മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 20പേര്‍ക്കെതിരെ കേസ് എടുത്തു.

കോണനൂര്‍ സ്വദേശിയായ മഞ്ജുനാഥ് ആണ് മരിച്ചത്. മഞ്ജുനാഥിന്റെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ആദ്യഭാര്യ തൂങ്ങി മരിച്ചതിനെ തുടര്‍ന്ന് മഞ്ജുനാഥ് ജയിലില്‍ കിടന്നിരുന്നു. ജയിലില്‍ നിന്ന് പുറത്തെത്തിയതിന് പിന്നാലെയാണ് മഞ്ജുനാഥ് ഇരുപതുകാരിയുമായി പ്രണയത്തിലായത്.

ഇരുപത് ദിവസം മുന്‍പാണ് ഒളിച്ചോടിയ ഇരുവരും ഹൊസഗുഡ്ഡ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ മഞ്ജുനാഥിനെ കൊല്ലാന്‍ പദ്ധതിയിട്ടു. വീട്ടില്‍ വിവാഹചടങ്ങുകള്‍ നടത്താമെന്ന് ഇരുവരെയും വീട്ടുകാര്‍ വിശ്വസിപ്പിച്ചു. അതിന് പിന്നാലെ യുവതിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുകയും ചെയ്തു. ബുധനാഴ്ച മഞ്ജുനാഥ് വീട്ടിലെത്തിയപ്പോള്‍ യുവതിയുടെ വീട്ടുകാര്‍ ഇരുമ്പുവടിയും മറ്റും ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യുവാവിന്റെ മരണത്തിന് പിന്നാലെ, മഞ്ജുനാഥും യുവതിയും തമ്മിലുള്ള ഒരു ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചു. വീട്ടിലെത്തി തന്നെ എത്രയും വേഗം കൊണ്ടുപോകണമെന്നും അല്ലാത്ത പക്ഷം താന്‍ ജീവനൊടുക്കുമെന്നും യുവതി പറയുന്നു. സംഭാഷണത്തിന്റെ അവസാനം താന്‍ വന്ന് കൂട്ടിക്കൊണ്ടുപോകാമെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്യുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെട്ടിച്ചമച്ച കേസ്, ഔദ്യോഗിക ജീവിതം കളങ്കപ്പെടും'; നവകേരള 'രക്ഷാപ്രവര്‍ത്തന'ത്തില്‍ പ്രതികളായ പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദങ്ങള്‍ പുറത്ത്

'പറന്നു'... 1349 സിക്‌സുകള്‍, 'പിറന്നു'... 200 പ്ലസ് സ്‌കോറുകള്‍ 61 എണ്ണം!

'ചെന്നായ്ക്കള്‍ക്ക് എറിഞ്ഞു കൊടുത്തു': ഭാര്യയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയ ഭര്‍ത്താവിൻറെ ജീവപര്യന്തം ശിക്ഷ ശരിവെച്ച് സുപ്രീംകോടതി

നാസിക്കിലെ കറൻസി നോട്ട് പ്രസ്സിൽ ജോലി നേടാം; 534 ഒഴിവുകൾ, ഐടിഐ മുതൽ യോഗ്യത, അവസാന തീയതി ജൂൺ 3

'ചോരതണുപ്പിക്കുന്ന നിശബ്ദത... കാര്‍പ്പാത്യന്‍ മലനിരകളിലെ ശവപ്പെട്ടിയില്‍ നിന്ന് അവന്‍ ഉണര്‍ന്നു'; ഇന്ന് ഡ്രാക്കുള ഡേ

SCROLL FOR NEXT