പ്രതീകാത്മക ചിത്രം 
India

40,000 രൂപയുടെ ബില്‍ നല്‍കി വൈദ്യുതി ബോര്‍ഡിന്റെ 'ഷോക്ക്' ; ഞെട്ടല്‍ പിന്നെ വിഷാദമായി ; ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കി

ബില്‍ അടയ്ക്കാന്‍ പണമില്ലാതെ, കടുത്ത വിഷാദത്തിലായ ലീലാധര്‍ മദ്യപാനവും തുടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പൂര്‍ : കനത്ത വൈദ്യുതി ബില്‍ ലഭിച്ചതിന്റെ ആഘാതത്തില്‍ ഗൃഹനാഥന്‍ തീകൊളുത്തി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ലീലാധര്‍ ലക്ഷ്മണ്‍ ഗൈഥാനെ എന്ന 57 കാരനാണ് ആത്മഹത്യ ചെയ്തത്. 

ഇദ്ദേഹത്തിന്റെ കുടുംബത്തിന് കഴിഞ്ഞയാഴ്ച 40,000 രൂപയുടെ ബില്ലാണ് വൈദ്യുതി ബോര്‍ഡ് നല്‍കിയത്. ബില്‍ ലഭിച്ചതോടെ ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

ബില്‍ അടയ്ക്കാന്‍ പണമില്ലാതെ, കടുത്ത വിഷാദത്തിലായ ലീലാധര്‍ മദ്യപാനവും തുടങ്ങി. കഴിഞ്ഞദിവസം മണ്ണെണ്ണ എടുത്ത് ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. വീട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും