തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമം/ പിടിഐ 
India

21 രക്ഷാപ്രവര്‍ത്തകര്‍ കുഴല്‍ വഴി തുരങ്കത്തിലേക്ക്; 41 ഓക്‌സിജന്‍ ബെഡുകള്‍ സജ്ജം; രക്ഷാദൗത്യം അന്തിമഘട്ടത്തില്‍; വീഡിയോ

തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി ഓക്‌സിജന്‍ മാസ്‌ക് ധരിച്ച 21 രക്ഷാപ്രവര്‍ത്തകര്‍ കുഴലില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം അവരുടെ പരിചരണത്തിനായി 41 ഓക്‌സിജന്‍ ബെഡുകള്‍ സജ്ജമാക്കിയതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു. ഉത്തരകാശിയിലെ ചിന്യാസൗറില്‍ ഓക്‌സിജന്‍ സൗകര്യമുള്ള ബെഡുകള്‍ ഒരൂക്കിയിരിക്കുന്നത്. അതേസമയം കുടുങ്ങിയ തൊഴിലാളികള്‍ക്കായുള്ള  രക്ഷാദൗത്യം വിജയത്തിനരികെയെത്തി. തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി ഓക്‌സിജന്‍ മാസ്‌ക് ധരിച്ച 21 രക്ഷാപ്രവര്‍ത്തകര്‍ കുഴലില്‍ പ്രവേശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

9 കുഴലുകള്‍ തുരങ്കത്തിലേക്കു സ്ഥാപിച്ചു. രാത്രിയോടെ എല്ലാവരെയും പുറത്തെത്തിക്കാനാകും എന്നാണു പ്രതീക്ഷ. തൊഴിലാളികളെ പരിചരിക്കാനുള്ള മെഡിക്കല്‍ സംഘം സജ്ജരാണ്. എല്ലാവരും സുരക്ഷിതരാണെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി സ്ഥലത്തെത്തി. 

തൊഴിലാളികളെ പൈപ്പിലൂടെ പുറത്തെത്തിക്കാനാണു നീക്കം. പുറത്തെത്തിച്ചശേഷം ഇവരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. വലിയ പ്രശ്‌നമില്ലാത്തവരെ ജില്ലാ ആശുപത്രിയില്‍ കാണിച്ചശേഷം വീട്ടിലേക്കു പോകാന്‍ അനുവദിക്കും. ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്കു കൊണ്ടുപോകും. ഇതിനായി തുരങ്കത്തിനു സമീപത്തു ഹെലിപാഡ് സജ്ജമാക്കി.

      #WATCH | Uttarkashi (Uttarakhand) tunnel rescue | Ambulances reach the collapse site, where operation is underway to reach the 41 people trapped inside the collapsed tunnel in Silkyara. pic.twitter.com/Iq5WXKIqHS

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി അഭിഭാഷകന്‍

SCROLL FOR NEXT