പ്രതീകാത്മക ചിത്രം 
India

മണിപ്പൂരില്‍ ഭീകരാക്രമണം; അസം റൈഫിള്‍സ്‌ കമാന്‍ഡിങ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ടു

രാവിലെ പത്തുമണിയോടെ കമാന്‍ഡിങ് ഓഫീസര്‍ വിപ്ലവ് ത്രിപാജിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ ഇവര്‍ ആക്രമണം നടത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരില്‍ അസം റൈഫിള്‍സിന് നേരെ ഭീകരാക്രമണം. മൂന്ന് പേര്‍ മരിച്ചു. ചുരാചന്ദ് ജില്ലയിലെ ശേഖന്‍ ഗ്രാമത്തില്‍  വച്ചായിരുന്നു ആക്രമണം. രാവിലെ പത്തുമണിയോടെ കമാന്‍ഡിങ് ഓഫീസര്‍ വിപ്ലവ് ത്രിപാദിയും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെ ഇവര്‍ ആക്രമണം നടത്തുകയായിരുന്നു. 

ആക്രമണത്തില്‍ കമാന്‍ഡിങ് ഓഫീസറും, ഭാര്യയും, മകനും സംഭവസ്ഥലത്തുവച്ചുതന്നെ കൊല്ലപ്പെട്ടു. മറ്റ് മൂന്ന് സൈനികര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അവരുടെ പരിക്ക് ഗുരുതരമാണ്. മരണസംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആക്രമണത്തെ ശക്തമായി അപലപിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശര്‍മ്മ കുറ്റവാളികള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്ന് പറഞ്ഞു. 

രാവിലെ പത്തുമണിയോടെ കമാന്‍ഡിങ് ഓഫീസറും കുടുംബവും സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഏഴ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT