പ്രതീകാത്മക ചിത്രം 
India

ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥനങ്ങളില്‍ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാത്രി 10.20 ഓടെ ആയിരുന്നു. ഭൂചലനത്തിന്റെ തുടര്‍ ചലനം ഡല്‍ഹിയുടെ വിവിധ ഇടങ്ങളിലും അദുഭവപ്പെട്ടു.

ഡല്‍ഹി-എന്‍സിആര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉത്തരാഖണ്ഡിലെചമോലിയിലാണ്. 13 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയതെന്നുമാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി നല്‍കുന്ന വിവരം.

ഉത്തരാഖണ്ഡിലെ ഭൂകമ്പത്തിന് തൊട്ടുപിന്നാലെയാണ് ഡല്‍ഹിയിലും എന്‍സിആര്‍ പ്രദേശങ്ങളിലും നോയിഡ, ഗുരുഗ്രാം എന്നിടങ്ങളിലും ഉത്തരേന്ത്യയുടെ മറ്റ് പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. താമസക്കാര്‍ ചെറിയൊരു കുലുക്കം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തെന്നാണ് വിവരം. തീവ്രത കുറഞ്ഞ ഭുകമ്പമാണ് ഇവിടെയുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

4.9-Magnitude Earthquake Hits Uttarakhand, Tremors Felt In Delhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം