India

50 കൊല്ലം കൊണ്ട് സംസ്‌കൃതം ഇംഗ്ലിഷിനെ മറികടക്കും; പ്രവചനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

50 കൊല്ലം കൊണ്ട് സംസ്‌കൃതം ഇംഗ്ലിഷിനെ മറികടക്കും; പ്രവചനവുമായി സുബ്രഹ്മണ്യന്‍ സ്വാമി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അന്‍പതു വര്‍ഷം കൊണ്ട് ലോകഭാഷയെന്ന നിലയില്‍ സംസ്‌കൃതം ഇംഗ്ലീഷിനെ മറികടക്കുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. അമേരിക്കയുടെ സ്വാധീനം നിമിത്തമാണ് എല്ലാവര്‍ക്കും ഇംഗ്ലിഷ് ഉപയാഗിക്കേണ്ടിവരുന്നതെന്ന് സ്വാമി ട്വീറ്റ് ചെയ്തു.

''നമ്മള്‍ ഇപ്പോള്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് താത്കാലികമാണ്. അമേരിക്കക്കാര്‍ ആഗോളവത്കരിച്ചതുകൊണ്ടാണ് അതു നമുക്ക് ഉപയോഗിക്കേണ്ടി വരുന്നത്. വിദേശ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതു കൊണ്ടാണ് നമുക്ക് അതു ചെയ്യേണ്ടി വരുന്നത്. അന്‍പതു വര്‍ഷം കൊണ്ട് സംസ്‌കൃതം ഇംഗ്ലീഷിനെ മറികടക്കും'' ട്വീറ്റില്‍ പറയുന്നു.

സ്വാമിയുടെ പ്രവചനത്തിന് സമ്മിശ്ര പ്രതികരണമാണ് ട്വീറ്ററില്‍ ലഭിച്ചത്. അന്‍പതു വര്‍ഷം ഒരുപാടു ദീര്‍ഘമായിപ്പോയെന്നും പ്രവചനം ഫലിച്ചോ എന്നറിയാന്‍ സ്വാമി തന്നെ ഉണ്ടാവുമെന്നു തോന്നുന്നില്ലെന്നും ചിലര്‍ പ്രതികരിച്ചു.

എന്‍ഡിഎ അധികാരത്തില്‍ എത്തിയാല്‍ ഡോളറിന് 35 രൂപയാവും എന്ന, സ്വാമിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയാണ് ചിലര്‍ മറുപടി പറഞ്ഞത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT